ശ്രീധന്യ കേറ്ററിംഗ് സർവ്വീസിൻ്റെ ഉടമ

Profiles

ഗ്രേറ്റിന്ത്യൻ കിച്ചണെന്ന സിനിമയിലൂടെ പ്രശസ്തനായ ജിയോ ബേബി തന്റെ അന്തോളജി ചിത്രമായ സ്വാതന്ത്ര്യസമരത്തിനു ശേഷം പുറത്തിറക്കുന്ന ചിത്രമാണ് ശ്രീധന്യാ കേറ്ററിംഗ് സർവീസ്. ‌ചിത്രത്തിന്റേതായി പൂറത്തിറക്കിയ പോസ്റ്ററിൽ നായികയായി എത്തുന്ന ശ്രീധന്യ ആരാണെന്ന സൂചന നൽകുന്നുണ്ട്.

ബീന ജിയോ ആണ് ശ്രീധന്യ ആയി രംഗത്തെത്തുന്നത്.  മലപ്പുറം ജില്ലയിലെ വലിയ കുന്നിൽ ജനിച്ച ബീന  NSS കോളേജ് ഒറ്റപ്പാലം, Govt എഞ്ചിനീയറിംഗ് കോളേജ് തൃശൂർ എന്നിവിടങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടി.

ഭർത്താവും സിനിമാ സംവിധായകനുമായ ജിയോബേബി സംവിധാനം ചെയ്ത രണ്ടു പെൺകുട്ടികൾ എന്ന സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടറായിട്ടാണ് ബീന സിനിമയിലെത്തുന്നത്. അതിനുശേഷം ജിയോയുടെ തന്നെ കുഞ്ഞു ദൈവം എന്ന സിനിമയുടെ കോസ്റ്റ്യൂം ഡയറക്ടറായി. തുടർന്ന് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയുടെ ക്രിയേറ്റീവ് ഹെഡായി പ്രവർത്തിച്ചു. കോവിഡ് കാലഘട്ടത്തിൽ വീട്ടിൽ വച്ച് തന്നെ ജിയോ ചിത്രീകരിച്ച ഹ്രസ്വചിത്രങ്ങളിലാണ് ബീന ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നതും അഭിനയിക്കാൻ സാധിക്കുമെന്ന് മനസിലാക്കിയതും. കണ്ട് പരിചയിച്ച മുഖങ്ങളല്ലാതെ പുതിയ ആൾക്കാരെ വേണമെന്ന നിഷ്കർഷയും ബീനയുടെ വേഷത്തിലേക്ക് എത്താൻ കാരണമായി. 

ബീനയും ജിയോയും കുടുംബവും ഒരുമിച്ചഭിനയിച്ച ലോക്ഡൗണെന്ന ഹ്രസ്വചിത്രം 

Lock Up | JEO BABY AND FAMILY | LOCKDOWN MOVIE

ഇവർ തന്നെ അഭിനയിച്ച "അന്നന്ന് വേണ്ട ആഹാരമെന്ന" ചെറു ഫിലിം. 

Annannu Vendiya Aahaaram | Mobile Short movie | Jeo Baby

ബീനയുടേയും ജിയോയുടേയും മക്കളായ മ്യൂസിക്ക് ജിയോ, കഥ ബീന എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്.

Relates to: 
ശ്രീധന്യ കാറ്ററിംഗ് സർവീസ്
ബീന ജിയോ
ജിയോ ബേബി
Comment