പീരിയോഡിക്കൽ ത്രില്ലറുമായി ധ്യാൻ

കോമഡി വിട്ട് സീരിയസ് കഥാപാത്രങ്ങളിലേക്ക് പ്രവേശിക്കുന്ന ധ്യാൻ ശ്രീനിവാസൻ ഇതാദ്യമായി ഒരു പീരിയോഡിക് ത്രില്ലറുമായി വരികയാണ്. 1956-57 കാലഘട്ടത്തിലെ കഥ പറയുന്ന 'ജയിലർ' എന്ന ചിത്രത്തിലൂടെയാണ് ധ്യാനിന്റെ തന്റെ ചുവടുമാറ്റത്തിന് തുടക്കം കുറിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ

ഗോൾഡൻ വില്ലേജിന്റെ ബാനറിൽ എൻ.കെ.മുഹമ്മദ് നിർമ്മിക്കുന്ന 'ജയിലർ' സംവിധാനം ചെയ്യുന്നത് സക്കീർ മഠത്തിലാണ്. പഴനിയിൽ വമ്പൻ സെറ്റിട്ട്, വൻ ബജറ്റിലാണ് ചിത്രം പൂർത്തീകരിച്ചത്. ദിവ്യാപിള്ള നായികയായി എത്തുന്ന ചിത്രത്തിൽ മനോജ്.കെ.ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണിരാജ്, ജയപ്രകാശ്, ബി.കെ.ബൈജു, ശശാങ്കൻ, ടിജു മാത്യു, ശാന്തകുമാരി, ആൻസി വിനീഷ, വാസുദേവ് സജീഷ് മാരാർ, സൂര്യദേവ സജീഷ് മാരാർ എന്നിവർ അഭിനയിക്കുന്നു. ക്യാമറ കൈകാര്യം ചെയ്യുന്നത് മഹാദേവൻ തമ്പിയാണ്. ദീപു ജോസഫ് എഡിറ്റിങ്ങും, സംഗീതം റിയാസ് പയ്യോളിയും നിർവ്വഹിക്കുന്നു.   

Comment