വിമെൻസ് കോളേജിലെ ദുൽഖറിന്റെ ചിത്രങ്ങൾ വൈറൽ ആകുന്നു

Social Media

"സീതാരാമം" എന്ന തെലുങ്ക് ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് നിർവഹിക്കാൻ ഹൈദരാബാദിലെ മല്ല റെഡ്ഡി വിമൻസ് കോളേജിൽ എത്തിയ ദുൽഖർ സൽമാൻ്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. സിനിമയിൽ നായികയായ മൃണാൾ താക്കൂറിനൊപ്പം കോളജിൽ എത്തിയ ദുൽഖറിന് വൻ വരവേൽപ്പ് ആണ് ലഭിച്ചത്. പാട്ടിനൊത്ത് സ്റ്റേജിൽ മൃണാളിനൊപ്പം ചുവട് വച്ച ദുൽഖറിനെ വിദ്യാർത്ഥിനികൾ കരഘോഷത്തോടെയും ആർപ്പുവിളികളോടെയും ആണ് എതിരേറ്റത്.

വൈജയന്തി ഫിലിംസിൻ്റെ ബാനറിൽ അശ്വിനി ദത്ത് നിർമ്മിച്ച് ഹനു രാഘവപുടി സംവിധാനം ചെയ്തിരിക്കുന്ന "സീതാരാമം" സിനിമയിൽ ദുൽഖറിന് മൃണാളിനും പുറമേ രശ്മിക മന്ദന, ഗൗതം വാസുദേവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. വിശാൽ ചന്ദ്രശേഖർ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ഓഗസ്റ്റ് അഞ്ചിന് റിലീസ് ആവുകയാണ് "സീതാരാമം"

Comment