തെലുങ്ക് നടൻ നന്ദമൂരി താരകരത്ന ഗുരുതരാവസ്ഥയിൽ

News

തെലുങ്കു ദേശം പാർട്ടിയുടെ റാലിയിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച തെലുങ്ക് നടൻ നന്ദമൂരി താരകരത്നയുടെ (39) ആരോഗ്യനില ഗുരുതരാവസ്ഥയിൽ.

ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് നടനുമായിരുന്ന എൻ.ടി.രാമറാവുവിന്റെ ചെറുമകനാണ് നന്ദമൂരി. റാലി ആന്ധ്രയിലെ കുപ്പത്ത് എത്തിയപ്പോഴായിരുന്നു നന്ദമൂരിക്ക് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടത്. ആദ്യം കുപ്പത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ബംഗ്‌ളുരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തെലുങ്കു സൂപ്പർസ്റ്റാറും താരകരത്നയുടെ കസിനുമായ ജൂനിയർ എൻ.ടി. ആർ, ആരോഗ്യമന്ത്രി കെ.സുധാകർ എന്നിവർ ആശുപത്രിയിലെത്തി സന്ദർശിച്ചു. 'ബിംബിസാര' നടൻ കല്യാൺ റാമിന്റെ അടുത്തബന്ധുവായ നന്ദമൂരി നടൻ നന്ദമൂരി ബാലകൃഷ്ണയുടെയും മുൻ ആന്ധ്രപ്രദേശ്  മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും അനന്തരവൻ കൂടിയാണ്.

കെ. രാഘവേന്ദ്ര റാവുവിന്റെ സംവിധാനത്തിൽ 2003ൽ പുറത്തിറങ്ങിയ 'ഒക്കാറ്റോ നമ്പർ കുരാഡു' എന്ന പ്രണയ ചിത്രത്തിലൂടെയാണ് താരകരത്നയുടെ അരങ്ങേറ്റം.  രണ്ട് പ്രധാനവേഷങ്ങളിൽ അഭിനയിച്ചതിന് ശേഷം അമരാവതി, രാജാ ചെയ്യി വേഷേ തുടങ്ങിയ ചിത്രങ്ങളിൽ നെഗറ്റീവ് റോളുകൾ ചെയ്‌തു. കഴിഞ്ഞ വർഷം 9 അവേഴ്സ് എന്ന വെബ് സീരീസിലും അഭിനയിച്ചു.

 

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment