നൈറ്റ് ഡ്രൈവ്, പത്താം വളവ് എന്നീ സിനിമകൾക്ക് ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതി അനൂപ് പണിക്കർ സംവിധാനം ചെയ്ത്, അമല പോൾ പ്രധാനവേഷത്തിൽ എത്തിയ തമിഴ് ക്രൈം ത്രില്ലർ ‘കടാവർ ഹോട്സ്റ്റാറിൽ റിലീസ് ചെയ്തു. ഈ സിനിമയിൽ അമീർ എന്ന പോലീസ് കാരനായി എത്തുന്നയാളും, ത്രിഗുണിൻ്റെ മകളും, അമല പോളിൻ്റെ മകളായി പറയുന്ന കുട്ടിയും, ഓർഫനേജിലെ ഒരു കന്യാസ്ത്രീയായി അഭിനയിച്ചയാളും മലയാളികൾ ആണ് എന്നതിലുപരിയായിട്ട് അവർ നാലു പേരും തമ്മിൽ ഒരു ബന്ധമുണ്ട്. അവർ നാലു പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ് സത്യത്തിൽ.
പോലീസുകാരൻ അമീർ ആയി എത്തിയത്, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തന്നെ ആയിരുന്നു. കന്യാസ്ത്രീ ആയി കണ്ടത് അഭിലാഷ് പിള്ളയുടെ ഭാര്യ അശ്വതിയും, കുട്ടികൾ ആയി വന്നത് അഭിലാഷിൻ്റെയും അശ്വതിയുടെയും മക്കൾ ‘വൈഗ‘യും (വൈഷ്ണവി) ‘മീനാക്ഷി‘യുമായിരുന്നു.
ഷൂട്ടിംഗ് കാലഘട്ടത്തിൽ 8 മാസം മാത്രം പ്രായമുണ്ടായിരുന്ന മീനാക്ഷിയെ അഭിനയിപ്പിക്കാൻ ബുദ്ധിമുട്ട് ഉണ്ടായപ്പോൾ ആണ് കുട്ടിയുടെ അമ്മ അശ്വതിക്ക് കന്യാസ്ത്രീയുടെ വേഷം നൽകി സ്ക്രീനിൽ ഉൾക്കൊള്ളിച്ചത്.
ഇതാദ്യമായിട്ടല്ല അഭിലാഷിൻ്റെ കുടുംബം ഒന്നിച്ച് ഒരു സിനിമയിൽ വരുന്നത്. ‘പത്താം വളവ്‘ലും ഇവർ പലയിടത്തായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.