പ്രശസ്ത ഫൈറ്റ് മാസ്റ്റർ ജൂഡോ രത്നം അന്തരിച്ചു

News

രജനികാന്തിനെ തമിഴ് സിനിമയിൽ സൂപ്പർ സ്റ്റാർ പദവിയിൽ എത്തിച്ച സിനിമയാണ് "മുരട്ടുക്കാളയ്"...അതിലെ ട്രെയിൻ ഫൈറ്റ് ഇന്നും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്..അത് പോലെ കമൽ ഹാസൻ്റെ "സകലകലാ വല്ലഭൻ " സിനിമയിലെ സംഘട്ടന രംഗങ്ങളും പതിവ് രീതിയിൽ നിന്നും വ്യത്യസ്തത പുലർത്തിയവും പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടിയവും ആയിരുന്നു. അതിന് പിന്നിലെ ഫൈറ്റ് മാസ്റ്റർ ആയിരുന്ന ജൂഡോ രത്നം തൻ്റെ തൊണ്ണൂറ്റി മൂന്നാം വയസ്സിൽ ഇന്ന് ഈ ലോകത്ത് നിന്ന് വിട പറഞ്ഞിരിക്കുന്നു.. മലയാളത്തിൽ ചമ്പൽക്കാട്, ഈ നാട്, അങ്കച്ചമയം, പൂച്ചക്കൊരു മൂക്കുത്തി തുടങ്ങി നിരവധി സിനിമകളിൽ തൻ്റെ കയ്യൊപ്പ് പതിപ്പിച്ച മാസ്റ്റർക്ക് ആദരാഞ്ജലികൾ..