'കൊട്ട മധു'വിന് മുമ്പുള്ള മധു

News

'കടുവ'യ്ക്ക് ശേഷം പൃഥ്വിരാജും സംവിധായകൻ ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന ചിത്രമായ 'കാപ്പ'യിലെ തൻ്റെ കഥാപാത്രമായ കൊട്ട മധുവിൻ്റെ ലുക്ക് പരിചയപ്പെടുത്തുന്ന ചിത്രങ്ങൾ മൂന്ന് ദിവസം മുമ്പ് പൃഥ്വിരാജ് തന്നെ ഷെയർ  ചെയ്തിരുന്നു. ഇന്ന് കൊട്ട മധു ആയി മാറുന്നതിന് മുമ്പുള്ള മധുവിൻ്റെ ലുക്ക് കൂടി പൃഥ്വിരാജ് പുറത്ത് വിട്ടിരിക്കുകയാണ്.

തിരുവനന്തപുരം നഗരത്തിലെ അധോലോകത്തിൻ്റെ കഥ പറയുന്ന 'ശംഖുമുഖി' എന്ന നോവലിനെ ആസ്പദമാക്കി ചിത്രീകരിക്കുന്ന ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും നോവൽ എഴുതിയ ജി ആർ ഇന്ദുഗോപൻ തന്നെയാണ്. 

മഞ്ജു വാര്യർ, ആസിഫ് അലി, അന്നാ ബെൻ, നന്ദു തുടങ്ങിയവർ അഭിനയിക്കുന്ന 'കാപ്പ' ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ്.

Comment