കുപ്പിയിൽ നിന്നും എമർജെൻസിയിലേയ്ക്ക്...

Cafe Special

 

മംഗലൂരിലെ സൂരത് കൽ എൻ ഐ ടി യിൽ പഠിക്കുന്ന സമയത്ത് നാടകങ്ങളിൽ വിശാഖ് സജീമായിരുന്നു. അഗതാ ക്രിസ്റ്റിയുടെ കഥകളെ നാടകങ്ങൾ ആക്കി ആ  നാടകങ്ങൾ സംവിധാനം ചെയ്തതിനു പുറമെ അതിൽ അഭിനയിക്കുകയും ചെയ്ത ഒരു വ്യക്തി. പഠനശേഷം  ഇദ്ദേഹം ചെന്നൈയിലെ ഓട്ടോ ഇൻഡസ്ട്രിയിൽ കൺസൾട്ടന്ററായി ജോലി നോക്കി.അവിടെയും അഭിനയ മോഹം തന്നെയായിരുന്നു മനസ്സിൽ മുഖ്യമായി കൊണ്ടു നടന്നത്.

അങ്ങിനെയിരിക്കെ 2016ൽ ചെന്നൈയിൽ വച്ച് തന്നെ നടന്ന ഒരു ഓഡിഷനിലൂടെയാണ് അദ്ദേഹം കെ ഉണ്ണിക്കൃഷ്ണപിള്ള എന്ന കഥാപാത്രമാവുന്നത്. 

വർഷങ്ങൾ കൊഴിഞ്ഞു പോയി. 2022 ൽ ഒരു സിനിമയുടെ പോസ്റ്റർ അതാ വരുന്നു....ദേ ഇന്ന്...

ആ സിനിമയിൽ ഓസ്കാർ  ജേതാവായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഡേവിഡ് മാലിനോവ്‌സ്‌കിയാണ്  കഥാപാത്രങ്ങളെ അണിയിച്ചൊരുക്കുന്നത്.കെ ഉണ്ണിക്കൃഷ്ണപിള്ള എന്ന കഥാത്രത്തിന്റെ  സിനിമയിലെ ഇരട്ടപ്പേര് നമ്മൾക്ക് എല്ലാവർക്കും അറിയും...കുപ്പി....ആനന്ദം എന്ന ചിത്രത്തിൽ കുപ്പി എന്ന കഥാപാത്രമായ നമ്മുടെ വിശാഖ് നായർ ഇതാ എമർജെൻസി എന്ന പുതിയ ചിത്രത്തിൽ പുതിയ രൂപത്തിൽ..

സഞ്ജയ് ഗാന്ധിയായാണ് എത്തുന്നത് വിശാഖ് അതും ഒരു ഓസ്കർ കലാകാരന്റെ  കരവിരുതിലൂടെ.....!!

 

Relates to: 
വിശാഖ് നായർ
Comment