മഹേഷിന്റെ പ്രതികാരം - ഒരു സീഐഡി വർക്ക്..

എം3ഡിബി ഒരു സി ഐ ഡി വർക്ക് തുടങ്ങുകയാണ്..അതെ..ഓരോ സിനിമയിലെയും പെട്ടെന്ന് ശ്രദ്ധിക്കാത്തതോ , ശ്രദ്ധേയമായോ ഒക്കെ ഉള്ള രംഗങ്ങളെ, അബദ്ധങ്ങളെ ഒക്കെ ചിത്രങ്ങളിലൂടെ ഡോക്കുമെന്റ് ചെയ്യാനൊരിടം..സി ഐ ഡി ( Cinema In Detail ).  രസകരമായതും അർത്ഥവത്തായതുമായ ഈ പേരു സജസ്റ്റ് ചെയ്ത മുകേഷിനു നന്ദി. അതിനാദ്യം തിരഞ്ഞെടുക്കാൻ ഏറ്റവും പറ്റിയ ചിത്രം അടുത്തകാലത്ത് ഏറ്റവും സൂക്ഷ്മമായി തിരക്കഥ തയ്യാറാക്കി സംവിധാനം ചെയ്ത് മലയാളികളുടെ ശ്രദ്ധ നേടിയ ചിത്രം മഹേഷിന്റെ പ്രതികാരമാണ്..അതിനാൽ അവിടെത്തന്നെ തുടങ്ങാം.. മഹേഷിന്റെ പ്രതികാരം എന്ന ഈ സിനിമയിലെ സൂക്ഷ്മദൃശ്യങ്ങളെ തിരഞ്ഞെടുക്കുവാൻ സഹായിച്ചത് നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളാണ്.. അവിടെ നടന്ന ഈ ചർച്ചയിൽ നിന്ന് കാണാത്തതും അത്ര പെട്ടെന്ന് ശ്രദ്ധിക്കാത്തതുമായ അനേകം സീനുകൾ കണ്ടെത്തി. അവിടെ കമന്റിയവർക്കും ഒരോ സീനുകളെയും കൃത്യമായി വിലയിരുത്തിയവർക്കും നന്ദി.കടപ്പാട്.. 

  അനേകം ചിത്രങ്ങൾ അടങ്ങിയതിനാൽ സ്ലൈഡ്ഷോ പോലെയാണിത് ഒരുക്കിയിരിക്കുന്നത്. ഓരോ ചിത്രങ്ങളും മറിച്ച് കാണാം..

Comment