News
പ്രശസ്ത ഗായകൻ ബംബ ബാക്യ എന്നറിയപ്പെടുന്ന ബാക്യരാജ് അന്തരിച്ചു. 49 വയസ്സായിരുന്നു. 'പൊന്നിയിൻ സെൽവൻ' എന്ന സിനിമയിലെ ''പൊന്നി നദി'' എന്ന ഗാനമാണ് ബംബ അവസാനമായി പാടിയത്. സർക്കാർ, യന്തിരൻ 2.0, സർവം താള മയം, ബിഗിൽ, ഇരവിൻ നിഴൽ എന്നീ സിനിമകളിലെ ഹിറ്റ് ഗാനങ്ങൾ ബംബ ബാക്യ പാടിയതാണ്. 2018 മുതൽ എ ആർ റഹ്മാനോടൊപ്പം പ്രവർത്തിക്കുന്നു.യഥാർത്ഥ പേര് ബാക്യരാജ് എന്നാണ്. എന്നാൽ എ ആർ റഹ്മാൻ അദ്ദേഹത്തോട് ദക്ഷിണാഫ്രിക്കൻ ഗായകനായ ബംബയെപ്പോലെ പുള്ളിനങ്കൽ എന്ന പാട്ടിൽ പാടാൻ ആവശ്യപ്പെട്ടു, അങ്ങനെയായിരുന്നു ബാംബ ബാക്യ എന്ന പേര് വന്നത്.