കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്- 2020 - സമ്പൂർണ്ണ വിവരങ്ങൾ
കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്തും സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി 80 സിനിമകൾ സമർപ്പിക്കപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. പ്രാഥമിക വിധി നിർണയ സമിതിയുടെ സൂക്ഷ്മമായ വിലയിരുത്തലുകൾക്ക് ശേഷം 24 ചിത്രങ്ങളാണ് അന്തിമ വിധി നിർണയ സമിതിക്ക് മുന്നിലെത്തിയത്. ഇത് കൂടാതെ, വിവിധ വിഭാഗം പുരസ്കാരങ്ങളുടെ പരിഗണനക്കായി 10 ചിത്രങ്ങൾ കൂടി അന്തിമ വിധിനിർണയ സമിതി കണ്ടു. 38-ഓളം വരുന്ന നവാഗത സംവിധായകരുടെ ശക്തമായ സാന്നിധ്യവും ഒന്നിനൊന്ന് വ്യത്യസ്തമായ പ്രമേയങ്ങളും ആവിഷ്കാരങ്ങളും മലയാള സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിനു കരുത്ത് പകരുമെന്നതിൽ സംശയമില്ല.
ചലച്ചിത്ര വിഭാഗം അവാർഡുകൾ
മികച്ച ചിത്രം
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ
സംവിധായകർ ജിയോ ബേബി
നിർമ്മാതാക്കൾ - ജോമോൻ ജേക്കബ്, സജിൻ എസ് രാജ്, വിഷ്ണു രാജൻ, ഡിജോ അഗസ്റ്റിൻ
നിർമ്മാതാവിന് 2,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും സംവിധായകന് 2,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും.
പ്രത്യക്ഷത്തിൽ ഹിംസാത്മകമല്ലാത്ത, നിശബ്ദമായ ആൺകോയ്മയുടെ നിർദയമായ അധികാര പ്രയോഗങ്ങളെ ഒരു പെൺകുട്ടിയുടെ ദൈനം ദിന ജീവിതാനുഭവങ്ങളിലൂടെ അതിസൂക്ഷ്മവും ശക്തവുമായി അവതരിപ്പിക്കുന്ന ചിത്രം.
മികച്ച രണ്ടാമത്തെ ചിത്രം
തിങ്കളാഴ്ച്ച നിശ്ചയം
സംവിധായകൻ : സെന്ന ഹെഗ്ഡേ
നിർമ്മാതാവ് : പുഷ്കര മല്ലികാർജുനയ്യ
നിർമ്മാതാവിന് 1,50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും സംവിധായകന് 1,50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
തികച്ചും സാധാരണമായ ജീവിത മുഹൂർത്തങ്ങളുടെ രസകരമായ ആവിഷ്കരണത്തിലൂടെ കുടുംബം എന്ന സാമൂഹിക സ്ഥാപനത്തിന്റെ ജനാധിപത്യവത്കരണത്തിനും സ്ത്രീകളുടെ സ്വയം നിർണയാവകാശത്തിനും വേണ്ടി ശക്തമായി വാദിക്കുന്ന ചിത്രം.
മികച്ച സംവിധായകൻ
സിദ്ധാർത്ഥ ശിവ
ചിത്രം: എന്നിവർ
2,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
ജീവിതത്തിലെ നിർണായകമായ ഒരു പരീക്ഷണഘട്ടത്തെ നേരിടേണ്ടി വരുന്ന ഒരു സംഘം യുവാക്കളുടെ വിഹ്വലതകളെ ശില്പഭദ്രതയോടെ അയത്നലളിതമായി ആവിഷ്കരിച്ച സംവിധാനമികവിന്.
മികച്ച നടൻ
ജയസൂര്യ
ചിത്രം: വെള്ളം : ദി എസൻഷ്യൽ ഡ്രിങ്ക്
1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
മദ്യപാനാസക്തിയിൽ നിന്ന് വിമുക്തനാവാവാൻ കഴിയാത്ത ഒരു യുവാവിന്റെ ജീവിതത്തിലെ ഉയർച്ച താഴ്ച്ചകളെ നിയന്ത്രിതമായ ഭാവാവിഷ്കാരങ്ങളിലൂടെ അനായാസമായി അവതരിപ്പിച്ച അഭിനയ മികവിന്
മികച്ച നടി
അന്ന ബെൻ
ചിത്രം: കപ്പേള
1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
ജീവിതത്തിൽ നിരവധി വിഷമസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ മനോവ്യാപാരങ്ങളെ സൂക്ഷമാമായ ശരീരഭാഷയിലൂടെയും മുഖഭാവങ്ങളിലൂടെയും ആവിഷ്കരിച്ച പ്രകടന മികവിന്
മികച്ച സ്വഭാവനടൻ
സുധീഷ്
ചിത്രങ്ങൾ: എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
ദയാരഹിതവും ഹിംസാത്മകവുമായ രാഷ്ട്രീയ വ്യവസ്ഥയുടെ ഭാഗമായ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ വേഷം "എന്നിവരിലും" തികച്ചും വ്യത്യസ്തമായ മറ്റൊരു കഥാപാത്രം "ഭൂമിയിലെ മനോഹര സ്വകാര്യം" എന്ന ചിത്രത്തിലും അതിഭാവുകത്വമില്ലാതെ സ്വാഭാവികമായി അവതരിപ്പിച്ച പ്രകടന മികവിന്
മികച്ച സ്വഭാവനടി
ശ്രീരേഖ
ചിത്രം: വെയിൽ
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
വിധവയായ ഒരു സ്ത്രീയുടെ നിലനിൽപ്പിനു വേണ്ടിയുള്ള ആത്മസമരങ്ങളും ജീവിതദൈന്യതകളും നിസ്സഹായതയും ഹർഷസംഘർഷങ്ങളും തന്മയത്വത്തോടെ ആവിഷ്കരിച്ച അഭിനയമികവിന്
മികച്ച തിരക്കഥ (അഡാപ്റ്റഡ് )
ഈ വിഭാഗത്തിൽ അവാർഡിന് അർഹതയുള്ള യോഗ്യമായ എൻട്രികൾ ഇല്ലായിരുന്നെന്ന് ജൂറി വിലയിരുത്തി.
മികച്ച തിരക്കഥാകൃത്ത്
ജിയോ ബേബി
ചിത്രം : ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
മികച്ച കഥാകൃത്ത്
സെന്ന ഹെഗ്ഡേ
ചിത്രം: തിങ്കളാഴ്ച്ച നിശ്ചയം
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
മികച്ച ഛായാഗ്രണം
ചന്ദ്രു സെൽവരാജ്
ചിത്രം : കയറ്റം
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
മികച്ച ഗാനരചയിതാവ്
അൻവർ അലി
ഗാനങ്ങൾ : സ്മരണകൾ കാടായ്
ഭൂമിയിലെ മനോഹര സ്വകാര്യം, തീരമേ തീരമേ -മാലിക്
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
മികച്ച സംഗീത സംവിധായകൻ
എം ജയചന്ദ്രൻ
ചിത്രം : സൂഫിയും സുജാതയും
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
മികച്ച പശ്ചാത്തലസംഗീതം
എം ജയചന്ദ്രൻ
ചിത്രം : സൂഫിയും സുജാതയും
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
മികച്ച പിന്നണി ഗായകൻ
ഷഹബാസ് അമൻ
1. സുന്ദരനായവനേ - ഹലാൽ ലൗ സ്റ്റോറി
2. ആകാശമായവളേ - വെള്ളം
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
മികച്ച പിന്നണി ഗായിക
നിത്യ മാമ്മൻ
ഗാനം : വാതുക്കല് വെള്ളരിപ്രാവ്
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
മികച്ച ചിത്രസംയോജകൻ
മഹേഷ് നാരായൻ
ചിത്രം: സീ യൂ സൂൺ
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
മികച്ച കലാസംവിധാനം
സന്തോഷ് രാമൻ
ചിത്രങ്ങൾ : പ്യാലി, മാലിക്
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
മികച്ച സിങ്ക് സൗണ്ട്
ആദർശ് ജോസഫ് ചെറിയാൻ
ചിത്രം: സന്തോഷത്തിന്റെ ഒന്നാം രഹസ്യം
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
മികച്ച ശബ്ദമിശ്രണം
അജിത് ഏബ്രഹാം ജോർജ്ജ്
ചിത്രം : സൂഫിയും സുജാതയും
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
മികച്ച സൗണ്ട് ഡിസൈൻ/ ശബ്ദരൂപകൽപ്പന
ടോണി ബാബു
ചിത്രം : ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
മികച്ച പ്രോസസിംഗ് ലാബ് /കളറിസ്റ്റ്
ലിജു പ്രഭാകർ
ചിത്രം: കയറ്റം
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
മികച്ച മേക്കപ്പ്
റഷീദ് അഹമ്മദ്
ചിത്രം: ആർട്ടിക്കിൾ 21
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
മികച്ച വസ്ത്രാലങ്കാരം
ധന്യ ബാലകൃഷ്ണൻ
ചിത്രം: മാലിക്
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
മികച്ച ഡബ്ബിങ് ആർടിസ്റ്റ് (പുരുഷൻ)
ഷോബി തിലകൻ
ചിത്രങ്ങൾ: ഭൂമിയിലെ മനോഹര സ്വകാര്യം
ശബ്ദം കൊടുത്തത് : തമ്പിദുരൈ, തമിഴ്നാട് എസ് ഐ
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
മികച്ച ഡബ്ബിങ് ആർടിസ്റ്റ് (വനിത)
റിയ സൈറ
ചിത്രം: അയ്യപ്പനും കോശിയും
ശബ്ദം കൊടുത്തത് - കണ്ണമ്മ
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
മികച്ച നൃത്തസംവിധാനം
1. ലളിത സോബി
2. ബിജു സേവ്യർ
ചിത്രം : സൂഫിയും സുജാതയും
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
മികച്ച ബാലതാരം (ആൺ)
നിരഞ്ജൻ എസ്
ചിത്രം : കാസിമിന്റെ കടൽ
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
മികച്ച ബാലനടി
അരവ്യ ശർമ്മ (ബാർബി)
ചിത്രം: പ്യാലി
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ്
അയ്യപ്പനും കോശിയും
നിർമ്മാതാവ് - ഗോൾഡ് കോയിൻ മോഷൻ പിക്‌ചർ കമ്പനി
നിർമ്മാതാക്കൾക്ക് 10,000/- രൂപയും ശില്പവും പ്രശസ്തിപത്രവും സംവിധായകന് 1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
മികച്ച നവാഗത സംവിധായകൻ
മുഹമ്മദ് മുസ്തഫ ടിടി
ചിത്രം: കപ്പേള
1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
മികച്ച കുട്ടികളുടെ ചിത്രം
ബൊണാമി
സംവിധാനം - ടോണി സുകുമാരൻ
നിർമ്മാണം - സിൻസീർ
നിർമ്മാതാവിന് 3,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും സംവിധായകന് 1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
മികച്ച വിഷ്വൽ എഫക്റ്റ്സ്
സർജാസ് മുഹമ്മദ്
ചിത്രം : ലൗ
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
സ്ത്രീ/ട്രാൻസ്ജെന്റർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ്
നാഞ്ചിയമ്മ
ചിത്രം : അയ്യപ്പനും കോശിയും
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
സ്പെഷൽ ജൂറി അവാര്‍ഡ്
സിജി പ്രദീപ്
ചിത്രം: ഭാരതപ്പുഴ
50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
പ്രത്യേക ജൂറി പരാമർശം
നളിനി ജമീല
ചിത്രം: ഭാരതപ്പുഴ
ശില്പവും പ്രശസ്തിപത്രവും
മികച്ച ചലച്ചിത്ര ഗ്രന്ഥം
പി കെ സുരേന്ദ്രൻ - ആഖ്യാനത്തിന്റെ പിരിയൻ കോവണികൾ
രചയിതാവിന് 30,000 രൂപയും ശില്പവും പ്രശസ്തിപത്രവും
മികച്ച ചലച്ചിത്ര ലേഖനം
ജോൺ സാമുവൽ - അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ (സമകാലിക മലയാളം വാരിക)
രചയിതാവിന് 20,000 രൂപയും ശില്പവും പ്രശസ്തിപത്രവും
ജൂറി അംഗങ്ങൾ
ചലച്ചിത്ര വിഭാഗം
പ്രാഥമിക വിധിനിർണയ സമിതി - ഒന്നാം സബ് കമ്മറ്റി
പി ശേഷാദ്രി - ജൂറി ചെയർമാൻ
സുരേഷ് പൈ - അംഗം
ഡോ. മധു വാസുദേവൻ - അംഗം
ഇ പി രാജഗോപാലൻ - അംഗം
സി അജോയ് - മെമ്പർ സെക്രട്ടറി
പ്രാഥമിക വിധിനിർണയ സമിതി - രണ്ടാം സബ് കമ്മറ്റി
ഭദ്രൻ - ജൂറി ചെയർമാൻ
ഷെഹ്നാദ് ജലാൽ - അംഗം
ഡോ.രേഖാ രാജ് - അംഗം
ഷിബു ചക്രവർത്തി - അംഗം
സി അജോയ് - മെമ്പർ സെക്രട്ടറി
അന്തിമ വിധിനിർണയ സമിതി
സുഹാസിനി മണിരത്നം - ജൂറി ചെയർപേഴ്സൺ
പി ശേഷദ്രി -അംഗം
ഭദ്രൻ - അംഗം
സി കെ മുരളീധരൻ - അംഗം
മോഹൻ സിതാര - അംഗം
ഹരികുമാർ മാധവൻ നായർ - അംഗം
എൻ ശശിധരൻ - അംഗം
സി അജോയ് - മെമ്പർ സെക്രട്ടറി
രചനാ വിഭാഗം
പി കെ രാജശേഖരൻ - ജൂറി ചെയർമാൻ
ഡോ മുരളീധരൻ തറയിൽ- മെംബർ
ബിന്ദു മേനോൻ - മെംബർ
സി അജോയ് - മെംബർ സെക്രട്ടറി
ജൂറി നിർദ്ദേശങ്ങൾ :
അവാർഡുകളിലെ ജൂറി കമന്റുകൾക്ക് കടപ്പാട് : ചലച്ചിത്ര അക്കാദമി പുറത്തിറക്കിയ അവാർഡ് പ്രഖ്യാപനക്കുറിപ്പ്. അത് ഡൗൺലോഡാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കാവുന്നതാണ്.