പ്രശസ്ത കർണ്ണാടക സംഗീതജ്ഞനായ വൈക്കം വാസുദേവൻ നമ്പൂതിരി അന്തരിച്ചു

News

പ്രശസ്ത കർണാടക സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി നമ്പൂതിരി (86) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വൈക്കം പുളിഞ്ചുവടിന് സമീപമുള്ള വീട്ടുവളപ്പിൽ നടക്കും. പിന്നണി ഗായകനായ ദേവാനന്ദും കർണാടക സംഗീതജ്ഞനായ വൈക്കം ജയചന്ദ്രനുമാണ് മക്കൾ. 

1936ൽ വൈക്കത്ത് ജനിച്ച ശ്രീമാൻ വാസുദേവൻ നമ്പൂതിരി തൃപ്പൂണിത്തുറ R L V കോളേജിൽ നിന്ന് ഗാനഭൂഷണം പാസായി. ശെമ്മാങ്കുടി,  കെ ആർ കുമാരസ്വാമി അയ്യർ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യ അയ്യർ തുടങ്ങിയവരായിരുന്നു ഗുരുക്കന്മാർ. കെ ജെ യേശുദാസ്, ചേർത്തല ഗോവിന്ദൻ കുട്ടി, വൈക്കം രാജമ്മാൾ തുടങ്ങിയവർ സഹപാഠികളും ആയിരുന്നു.

ആർ എൽ വി കോളേജിൽ കെ ജെ യേശുദാസിനും മറ്റ് സഹപാഠികളും സതീർത്ഥ്യരുമായവർക്കൊപ്പമുള്ള ചിത്രം

ഗാനഭൂഷണം ഉയർന്ന മാർക്കോടെ കരസ്ഥമാക്കിയ ശേഷം കേരളത്തിന് അകത്തും പുറത്തുമുള്ള ഒട്ടു മിക്ക കർണ്ണാടക സംഗീത വേദികളിലും കച്ചേരി അവതരിപ്പിച്ചു. ഒട്ടേറെ സംഗീത പുരസ്കാരങ്ങളും ലഭ്യമായി.

മകൻ ദേവാനന്ദിനൊപ്പം