ആടുതോമയുടെ ബാല്യകാലം അഭിനയിച്ച താരം ഇവിടെയുണ്ട്

Cafe Trivia

‘സ്ഫടികം‘ റീ-റിലീസാവുമ്പോൾ, അതിൽ ആട് തോമയുടെ ബാല്യകാലം അവതരിപ്പിച്ച ഈ കുഞ്ഞാവ ആരെന്ന് അറിയാനൊരാഗ്രഹം തോന്നിയതിനാൽ m3db യുടെ Facebook പേജിൽ ആരംഭിച്ച അന്വേഷണത്തിൻ്റെ അവസാനം ആ കുഞ്ഞാവയെ കണ്ടുകിട്ടി.

തൃശ്ശൂർ സ്വദേശിയായ അശ്വിൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന രാമചന്ദ്രൻ ജയപ്രകാശ് ആണ് ആടുതോമയുടെ ബാല്യകാലം അവതരിപ്പിച്ച ആ കുഞ്ഞാവ. സ്വദേശം തൃശൂർ ആണെങ്കിലും, കഴിഞ്ഞ 20 കൊല്ലമായി അശ്വിൻ കോയമ്പത്തൂരിലാണ് താമസം. ഇളംപല്ലുകൾ കാട്ടി ചിരിച്ചുല്ലസിച്ച് തിലകനോടൊപ്പം വെറും 5 സെകൻ്റുകൾ മാത്രമേ സ്ക്രീനിൽ അശ്വിൻ വന്നുവുള്ളുവെങ്കിലും, അങ്ങനെ ഒരു ഇമോഷണൽ സീൻ ആയിരുന്നതിനാൽ തന്നെ ഈ കുഞ്ഞാവയെ സ്ഫടികം കണ്ടവർ മറക്കാൻ വഴിയില്ല.

അശ്വിൻ ഇപ്പോൾ കോയമ്പത്തൂർ HSBC യിൽ ജോലി ചെയ്യുകയാണ്. നിർമ്മാതാവ് ഗുഡ്നൈറ്റ് മോഹൻ്റെ കുടുംബവുമായി അശ്വിൻ്റെ കുടുംബത്തിനുള്ള ബന്ധത്തിലൂടെയാണ് അശ്വിന് അങ്ങനെ ഒരു സീനിൽ അഭിനയിക്കാൻ അവസരമൊരുങ്ങിയത്. ആ ചെറുവേഷം അശ്വിൻ ഗംഭീരമാക്കുകയും ചെയ്തു.

‘സ്ഫടികം‘ വീണ്ടും തിയറ്ററുകളിൽ തെളിയുമ്പോൾ, ഇതുവരെ തിർച്ചറിയപ്പെടാതെപോയ അശ്വിൻ എന്ന കുഞ്ഞാവയേയും m3db യിലൂടെ പ്രേഷകർ തിരിച്ചറിയട്ടെ...! ചർച്ചകളിൽ നിറയട്ടെ...!!