അഭിനേതാവ് കാലടി ജയൻ അന്തരിച്ചു

News

പ്രശസ്ത സിനിമ, നാടക, സീരിയൽ അഭിനേതാവ് കാലടി ജയൻ അന്തരിച്ചു. 72 വയസ്സായിരുന്നു.വൈകിട്ട് നാല് മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണപ്പെട്ടത്.സത്യൻ അന്തിക്കാട് സിനിമകളിലെ സ്ഥിരം അഭിനേതാക്കളിൽ ഒരാളായിരുന്നു കാലടി ജയൻ. അതിൽ മഴവിൽക്കാവടിയിലെ ഇൻസ്‌പെക്ടർ വളരെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു. തലയണമന്ത്രം , അപൂർവ്വം ചിലർ, പ്രായിക്കര പാപ്പാൻ, മഴവിൽക്കാവടി , ചെറിയ ലോകവും വലിയമനുഷ്യരും, സമൂഹം , ഷെർലക് ടോംസ് തുടങ്ങിയവ അഭിനയിച്ചതിൽ ചിലതാണ്. കൂടാതെ നിരവധി സീരീയലുകളിലും അദ്ദേഹം അഭിനയിച്ചു.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക