ഒരു അഭിഭാഷകന്റെ ഓർമ്മക്കുറിപ്പ്

Memoirs

ഒരാഴ്ച മുമ്പ് മെഗാ സ്റ്റാർ മമ്മൂട്ടി താൻ നിയമ പഠനം നടത്തിയ എറണാകുളം ലോ കോളജ് സന്ദർശിച്ചപ്പോൾ എടുത്ത ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിരുന്നു. വൈറൽ ആയ ആ വീഡിയോയിൽ മമ്മൂട്ടി പറഞ്ഞത് ഇതാണ് :  "എറണാകുളം ലോ കോളേജ്...ഇതാണ് എന്റെ  ഫൈനൽ ഇയർ ക്ലാസ്സ് റൂം..ഇപ്പോ ഇവിടെ ക്ലാസ്സ് ഇല്ല. ഇവിടെയാണ് ഞങ്ങൾ മൂട്ട് കോർട്ടും ചെറിയ ചെറിയ കലാപരിപാടികളും നടത്തിയിരുന്നത്. ഇതൊരു കാലത്ത് കൊച്ചി സ്റ്റേറ്റിന്റെ  അസംബ്ലി ഹാൾ ആയിരുന്നു"

1973-1976 എൽ എൽ ബി ബാച്ചിലാണ് മമ്മൂട്ടി പഠിച്ചിരുന്നത്. ആ ബാച്ചിലെ വിദ്യാർത്ഥികളും അധ്യാപകരും മറ്റ് കോളേജ് സ്റ്റാഫും അടങ്ങുന്ന ഒരു ഗ്രൂപ്പ് ഫോട്ടോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഫോട്ടോയുടെ താഴെയുള്ള പേരുകൾ വായിക്കാതെ ഇതിൽ മമ്മൂട്ടി എവിടെ ആണെന്ന് കണ്ട് പിടിക്കാൻ കഴിയുന്നുണ്ടോ?

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

 

Comment