പ്രശസ്ത നടൻ മയിൽ സ്വാമി അന്തരിച്ചു

News

പ്രശസ്ത നടൻ മയിൽ സ്വാമി അന്തരിച്ചു. 57 വയസ്സായിരുന്നു .തമിഴ് സിനിമയിലെ പ്രശസ്തനായ ഹാസ്യനടനാണ് മയിൽ സ്വാമി. ഈറോഡ് ജില്ലയിലെ സത്യമംഗലത്ത് ജനിച്ച അദ്ദേഹം അറിയപ്പെടുന്നത് മിമിക്രി കലയിലൂടെയാണ്.1984-ലാണ് അദ്ദേഹം തമിഴ് സിനിമയിലെത്തിയത്. അതിനുശേഷം ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു. 2000-ത്തിന് ശേഷം നിരവധി സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങളും സ്വഭാവ വേഷങ്ങളും അവതരിപ്പിച്ച് അദ്ദേഹം അറിയപ്പെടുന്ന നടനായി. നടൻ വിവേകിനൊപ്പമുള്ള പല ചിത്രങ്ങളിലെയും കോമഡി രംഗങ്ങൾ ശ്രദ്ധനേടിയവയാണ് .നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.സിനിമയ്ക്ക് പുറമെ ടിവി ഷോകളിൽ  അദ്ദേഹം അവതാരകൻ കൂടിയായിരുന്നു.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment