കലാലയ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ പുതുമുഖങ്ങളും ശ്രദ്ധേയ താരങ്ങളുമായി വാസുദേവ് സനൽ-മനോജ് ഭാരതി ടീമിന്റെ 'ഹയ' നവംബർ 25ന്.

News

ക്യാംപസ്  പശ്ചാത്തലത്തിൽ ഇരുപത്തിനാലോളം പുതുമുഖങ്ങൾക്കൊപ്പം ശ്രദ്ധേയരായ താരങ്ങളും അണി  നിരക്കുന്ന   'ഹയ'  നവംബർ 25ന് വെള്ളിത്തിരയിൽ എത്തുന്നു . സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോയുടെ ബാനറിൽ വാസുദേവ് സനൽ സംവിധാനം ചെയുന്ന  ‘ഹയ’  കാലിക പ്രസക്തമായ  ഒരു പ്രമേയം  കൈകാര്യം ചെയ്യുന്നു . മാധ്യമപ്രവർത്തകനായ മനോജ് ഭാരതിയാണ് ‘ഹയ’യുടെ രചന നിർവഹിച്ചത്. ഗുരു സോമസുന്ദരം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ശംഭു മേനോൻ, സോഷ്യൽ മീഡിയയിൽ  ശ്രദ്ധേയരായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാർ, ‘ഹൃദയം’ എന്ന സിനിമയിൽ പ്രണവ് അവതരിപ്പിച്ച അരുൺ നീലകണ്ഠൻ എന്ന  നായക കഥാപാത്രത്തിന്റെ സുഹൃത്തുക്കളിൽ ഒരാളായ റോൺ വലിയവീട്ടിൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജിഷ്ണു ശ്രീകുമാർ എന്നിവർക്കൊപ്പം . ഇന്ദ്രൻസ്, ജോണി ആന്റണി, ലാൽ ജോസ്, ശ്രീധന്യ, ശ്രീകാന്ത് മുരളി, ലയ സിംസൺ, കോട്ടയം രമേഷ്, ബിജു പപ്പൻ, ശ്രീരാജ്, സണ്ണി സരിഗ , വിജയൻ കാരന്തൂർ തുടങ്ങിയവരും താര നിരയിലുണ്ട്.

                 കലാലയ  പശ്ചാത്തലത്തിൽ നർമവും പ്രണയമുഹൂർത്തങ്ങളും നിറഞ്ഞ, ഇടയ്ക്ക്  ത്രില്ലർ മൂഡിലേക്ക് കൂടി കൂട്ടിക്കൊണ്ട് പോകുന്ന ഒരു സിനിമയായിരിക്കും 'ഹയ' എന്നാണ് ട്രെയിലർ നൽകുന്ന സൂചന . 'ഹയ'യുടെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് മസാല കോഫി ബാൻഡിലെ വരുൺ സുനിലാണ്. സന്തോഷ് വർമ്മ, മനു മഞ്‌ജിത്, പ്രൊഫ.പി.എൻ. ഉണ്ണികൃഷ്ണൻ പോറ്റി, ലക്ഷ്മി മേനോൻ , സതീഷ് ഇടമണ്ണേൽ എന്നിവരാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. കെ.എസ്.ചിത്ര, ജുവൻ ഫെർണാണ്ടസ്, രശ്മി സതീഷ് , അസ്ലം അബ്ദുൽ മജീദ്, വരുൺ സുനിൽ ,ബിനു സരിഗ , എന്നിവരാണ് ഗായകർ..ജിജു സണ്ണി ക്യാമറയും അരുൺ തോമസ് എഡിറ്റിഗും നിർവഹിച്ചിരിക്കുന്നു. മികച്ച ക്യാമ്പസ് സിനിമകൾക്ക് എക്കാലവും പ്രേക്ഷകരെ ആകർഷിക്കാൻ കഴിഞ്ഞിട്ടുള്ളതിനാൽ 'ഹയ'  ആദ്വാദകർ ഏറ്റെടുക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

Haya Trailer | Vasudev Sanal | Guru Somasundaram | Johny Antony | Manoj Bharathy |Chaithania Prakash