അന്വേഷി​ക്കാൻ ലാലും അജുവർഗീസും.. മലയാളത്തിൽ ആദ്യ വെബ് സീരീസ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നു

News

മലയാളത്തിലെ ആദ്യ വെബ് സീരീസ് 'കേരള ക്രൈം ഫയൽസ്' ഉടൻ വരുന്നു. ലാലും അജു വർഗീസും പ്രധാന വേഷങ്ങളി​ലെത്തുന്ന ഈ ക്രൈം സീരി​യസ്  ഡി​സ്‌നി​ ഹോട്ട് സ്റ്റാറി​ലാണ് പ്രദർശി​പ്പി​ക്കുന്നത്. പൂർണമായും കേരള പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ക്രൈം സീരീസ് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാവും പ്രദർശനത്തിന് എത്തുക. ആദ്യ സീസണിൽ നടന്മാരായ ലാലും അജു വർഗീസും കേന്ദ്ര കഥാപാത്രങ്ങളാവും ഓരോ സീസണിലും തികച്ചും വ്യത്യസ്തമായ കുറ്റാന്വേഷണ കഥകളാണ് സീരീസിൽ അവതരിപ്പിക്കുക.
രാഹുൽ റിജി നായർ (ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ്) പ്രൊഡക്ഷൻ ചുമതല നിർവ്വഹിക്കുന്ന ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത് അഹമ്മദ് കബീറാണ്. ജൂൺ​, മധുരം എന്നീ ചി​ത്രങ്ങൾ സംവി​ധാനം ചെയ്‌തത് അഹമ്മദ് കബീറാണ്. ഉദ്വേഗജനകമായ കുറ്റാന്വേഷണ കഥയാണ് 'കേരള ക്രൈം ഫയൽസ്'. ആദ്യസീസൺ​ തന്നെ പ്രേക്ഷകരുടെ താത്പര്യത്തി​നനുസരി​ച്ചാണ് ഒരുക്കി​യത്. ആഷിഖ് അയ്മറി​ന്റേതാണ് തി​രക്കഥ. ജിതിൻ സ്റ്റാനിസ്ലസ് ഛായാഗ്രഹണം നി​വർഹി​ക്കും. സംഗീതം: ഹെഷാം അബ്ദുൾ വഹാബ്, പ്രൊഡക്ഷൻ ഡിസൈൻ: പ്രതാപ് രവീന്ദ്രൻ, എഡിറ്റിംഗ്: മഹേഷ് ഭുവനേന്ദർ.

വെബ് സീരീസുകൾക്ക്  സമയപരി​മി​തി​ ഇല്ലെന്നും ലഭി​ക്കുന്ന നീണ്ട സമയം  സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും, കഥാപാത്രങ്ങളുടെ വ്യത്യസ്ത മാനസികതലങ്ങൾ നിശ്ചിത സമയത്തിൽ പറഞ്ഞ് അവസാനി​പ്പി​ക്കാതെ കൂടുതൽ വി​ശദമായി​ പറയാൻ വെബ് സീരീസ് സഹായി​ക്കുമെന്ന്   സംവിധായകൻ അഹമ്മദ് കബീർ പറഞ്ഞു.മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ വെബ് സീരീസ് പ്രൊഡക്ഷൻ മൂല്യത്തി​ലും ഗുണമേന്മയി​ലും വി​ട്ടുവീഴ്‌ച ഇല്ലാതെ പൂർണതയോടെയാണ് ഒരുക്കി​യതെന്നും കഥ പറയുന്നത് കേരളത്തി​ന്റെ പശ്ചാത്തലത്തി​ലാണെങ്കി​ലും കേരള ക്രൈം ഫയൽസിന്റെ മേക്കിംഗും സ്റ്റോറി ടെല്ലിംഗും ഇന്ത്യയിലെ പ്രശസ്തമായ വെബ് സീരീസുകളോട് മത്സരി​കുന്ന വി​ധത്തി​ലാണെന്ന് രാഹുൽ റി​ജി​ നായർ പറയുന്നു. ഏതായാലും മറ്റുഭാഷകളി​ലുള്ള വെബ് സീരി​സുകൾ കളം നി​റയുമ്പോൾ മലയാളത്തി​ന്റെ സ്വന്തമായി​ പുതുമയാർന്ന നി​ലയി​ൽ വരുന്ന സീരി​സ് കാത്തി​രി​ക്കുകയാണ് പ്രേക്ഷകർ. ഇത് ഹി​റ്റാകുന്നതോടെ കൂടുതൽ വെബ് സീരി​സുകൾ മലയാളത്തി​ലൊരുങ്ങാനും സാദ്ധ്യതയുണ്ടെന്നും വി​ലയി​രുത്തപ്പെടുന്നു.

 

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക