കൂടെ കമലഹാസനും വിക്രമവും? വിജയ്‌, ലോകേഷ് ചിത്രം ദളപതി 67'

News

ആരാധകർ കാത്തിരുന്ന വിസ്‌മയചിത്രത്തിന്റെ വാർത്തയെത്തി.മാസ്റ്റർ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിജയും സംവിധായകൻ ലോകേഷ് കനകരാജും നിർമ്മാതാവ് എസ്.എസ്. ലളിത് കുമാറുമായി വീണ്ടും ഒന്നിക്കുന്ന 'ദളപതി 67' ന് ഔദ്യോഗിക പ്രഖ്യാപനം വന്നു. കമൽ ഹാസൻ, ചിയാൻ വിക്രം, റിഷഭ് ഷെട്ടി തുടങ്ങിയവർ ഈ സിനിമയിൽ  ഉണ്ടാവും എന്ന വാർത്തകൾ പരക്കുന്നത് ചിത്രത്തിലുള്ള പ്രതീക്ഷ വളരെയധികം ഉയർത്തിയിട്ടുണ്ട്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് വിജയുടെ മാനേജർ കൂടിയായ ജഗദീഷ് പളനിസ്വാമിയാണ്. 2023 ജനുവരി രണ്ടിന് ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകരുടെ വിവരങ്ങളും ഇന്ന് ഔദ്യോഗിക കുറിപ്പിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്  ഛായാഗ്രഹണം  മനോജ് പരമഹംസ, ആക്ഷൻ  അൻപറിവ്, എഡിറ്റിംഗ്  ഫിലോമിൻ രാജ്, ആർട്ട്  എൻ സതീഷ്‌കുമാർ, നൃത്ത സംവിധാനം  ദിനേശ്. സംവിധായകൻ ലോകേഷ് കനകരാജിനൊപ്പം ചിത്രത്തിന്റെ സംഭാഷണം എഴുതിയിരിക്കുന്നത് രത്നകുമാറും ധീരജ് വൈത്തിയും ആണ്.

'മാസ്റ്റർ' 50 ശതമാനം വിജയ് ചിത്രവും 50 ശതമാനം ലോകേഷ് ചിത്രവും ആയിരുന്നു എങ്കിൽ 'ദളപതി 67' നൂറ് ശതമാനം ലോകേഷ് ചിത്രമായിരിക്കും എന്ന് സംവിധായകൻ തന്നെ നേരത്തെ പറഞ്ഞിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. നീണ്ട ഇടവേളയ്ക്കുശേഷം ഈ പ്രൊജക്ടിൽ തൃഷ കൃഷ്ണൻ ഈ ചിത്രത്തിൽ നായികയാകും. സഞ്ജയ് ദത്ത്, വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ, അർജുൻ ദാസ് എന്നിവരുൾപ്പെടെയുള്ള ഒരു മികച്ച താരനിര ചിത്രത്തിലുണ്ട്. കമൽഹാസൻ,  എന്നിവരും താരനിരയുടെ ഭാഗമാകുമെന്ന് പറയപ്പെടുന്നു. അനിരുദ്ധ് രവിചന്ദറാണ് ഗാനങ്ങളും ഒറിജിനൽ സ്‌കോറുകളും ഒരുക്കുന്നത്.'വിക്രം' സിനിമയുടെ വൻ വിജയത്തിന് ശേഷം ഏറെ ചർച്ചാവിഷയം ആയ 'ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ' ഭാഗമായിരിക്കും ഈ വിജയ് ചിത്രം എന്നുള്ള വാർത്ത പുറത്ത് വന്നതും വിജയ് ആരാധകരെ ഏറെ ആഹ്ലാദം കൊള്ളിക്കുന്നുണ്ട്‌

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക