നൻപകൽ നേരത്തെ പാട്ടുകൾ...നൻപകലിലെ ചില നുറുങ്ങുകൾ

Cafe Special

"നൻപകൽ നേരത്തെ പാട്ടുകൾ"
നൻപകലിലെ ചില നുറുങ്ങുകൾ

ചില സിനിമകളെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്ഥമാക്കുന്നത് കൃത്യമായ കഥാപരിസരം കെട്ടിപ്പെടുത്തുന്ന രീതിയിലൂടെയാണ്.

உறங்கு வதுபோலுஞ் சாக்காடு உறங்கி

விழிப்பது போலும் பிறப்பு....!

ജയിംസ് : ഇതെന്താ ഈ എഴുതിയിരിക്കുന്നത്

ഉറങ്ങുന്നത് പോലെ, മരണം; ഉറക്കത്തിൽ നിന്ന് ഉണരുന്നത് പോലെ, ജനനം....!

തിരുക്കുറൽ: 339

തിരുക്കുറലിലേ ഈ വരികളാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ അസ്ഥിത്വം. 

വ്യക്തിത്വ പ്രതിസന്ധിയിലേയ്ക്കുള്ള പാലമാണ് ഈ തിരുക്കുറൽ.

വരണ്ടതും ചൂടുള്ളതുമായ ഒരു ദിവസം ഉച്ചതിരിഞ്ഞാണ്, നിങ്ങൾ ഉറങ്ങിപ്പോകുന്നു. കുറച്ച് സമയത്തിന് ശേഷം നിങ്ങൾ എഴുന്നേൽക്കുന്നു. സ്വപ്നവും യാഥാർത്ഥ്യവും ഇഴചേർന്ന അവസ്ഥയിൽ ദിവസത്തിലെ ഏത് സമയമാണെന്നോ നിങ്ങൾ എവിടെയാണെന്നോ എന്നു മനസ്സിലാവാത്ത ഉന്മാദ അവസ്ഥയിൽ കുടുങ്ങിയ നിങ്ങളുടെ സത്വം. അവിടെ നിങ്ങൾ ഒരു പുതിയ അസ്ഥിത്വത്തിൽ കുടിയേറിയാൽ ഉള്ള ഒരു അവസ്ഥയാണീ സിനിമ.ഈ സിനിമ ഓരോരുർത്തക്കും പല രീതിയിൽ വായിച്ചെടുക്കാം.. അതിലേയ്ക്കു ഞാൻ കടക്കുന്നില്ല...

ഈ സിനിമയുടെ ഏറ്റവും വല്യ പ്രത്യേകത സംഗീതമാണ്, അഥവാ പഴയ തമിഴ് പാട്ടുകളെയും, സംഭാഷണങ്ങളെയുമാണ് പശ്ചാത്തല സംഗീതം എന്ന രീതിയിൽ ഉപയോഗിച്ചിരിക്കുന്നത്. സിനിമയുടെ കഥാപരിസരത്തേക്ക് കാണികളെ കുടിയിരുത്തുന്ന വളരെ പഴയ ഉപാധി ലിജോ അതി ഗംഭീരമായി ഉപയോഗിച്ചിട്ടുണ്ട് ഇതിൽ. നമ്മളെ ഒരു തമിഴ്നാട് ഗ്രാമത്തിൽ എത്തിക്കാനും അവിടെ കുടിയിരുത്താനും ഉപയോഗിച്ച ചിലത് ഞാൻ കുറിച്ചിടുന്നു.... കൂടെ ഒരു മലയാളം പാട്ടും(കഥാപരിസരം പരാമർശിച്ച് Spoiler ആക്കുന്നില്ല)

 

1. ഇരിക്കും ഇടത്തെ വിട്ട് ഇല്ലാത്ത ഇടത്തെ....

ചിത്രം : തിരുവര്ട്ചെൽവർ (1967)

സംഗീതം : കെ വി മഹാദേവൻ

വരികൾ :കണ്ണദാസൻ

ഗായകൻ :സീർഗാഴി ഗോവിന്ദരാജൻ

Thiruvarutchelvar-Irukkum idathai vittu-flv

2. സെന്താഴം പൂവിൽ വന്താടും

ചിത്രം : മുള്ളും മലരും (1978)

സംഗീതം : ഇളയരാജ

വരികൾ : കണ്ണദാസൻ

ഗായകൻ : യേശുദാസ്

Senthazham Poovil Song With Lyrics | Mullum Malarum | K J Yesudas Hits | Ilaiyaraaja

3. അനുരാഗനാടകത്തിന്‍ 

അന്ത്യമാം രംഗം തീര്‍ന്നു ...

പാടാന്‍ മറന്നു പോയ

മൂഢനാം വേഷക്കാരാ 

തേടുന്നതെന്തിനോ നിന്‍

ഓടക്കുഴല്‍ മണ്ണടിഞ്ഞു...!

(ഈ മലയാളം പാട്ട് സിനിമ കണ്ടവർക്ക് മറക്കാനാവില്ല )

ചിത്രം : നിണമണിഞ്ഞ കാൽ‌പ്പാടുകൾ (1963)

സംഗീതം : എം എസ് ബാബുരാജ്

വരികൾ : പി. ഭാസ്കരൻ

ഗായകൻ : കെ പി ഉദയഭാനു

Anuraga Nadakathil Audio Song | Ninamanija Kalpadukal

4. ഇരൈവൻ ഇരുക്കിന്ദ്രനാ...

മനിൻ കേടക്കിറാൻ....

ചിത്രം : അവൻ പിത്തനാ...?(1966)

സംഗീതം : ആർ.പാർത്ഥസാരഥി

വരികൾ : കണ്ണദാസൻ

ഗായകർ : ടി.എം.സൗന്ദർരാജൻ; പി.സുശീല

https://youtu.be/GwS6EoJOBek

 

5. പാർത്ത ന്യായഭഗം ഇല്ലയോ പരുവ നാടകം തൊള്ളയോ...

ചിത്രം : പുതിയ പറെവെ (1964 )

സംഗീതം : വിശ്വനാഥൻ - രാമമൂർത്തി

വരികൾ : കണ്ണദാസൻ

ഗായിക : പി.സുശീല

https://youtu.be/yiQf01TBa6w 

 

6. മയക്കമാ കലക്കമാ

ചിത്രം : സുമൈതാങ്കി (1962)

സംഗീതം : വിശ്വനാഥൻ - രാമമൂർത്തി

വരികൾ : കണ്ണദാസൻ

ഗായകൻ : പി.ബി.ശ്രീനിവാസ്

Mayakkama Kalakkama - Song With Lyrics | Gemini Ganesan | Kannadasan | P.B. Sreenivas | HD Song

7. വീട് വരെ ഉറവ് ,വീഥി വരെ മനൈവി, കാടു വരൈ പിള്ള ,കടൈസി വരൈ യാരോ...?

(ആടിയ ആട്ടം എന്നൈ )

ചിത്രം : പാദ കാണിക്കൈ (1962)

സംഗീതം : വിശ്വനാഥൻ - രാമമൂർത്തി

വരികൾ : കണ്ണദാസൻ

ഗായകൻ : ടി.എം. സൗന്ദർരാജൻ

வீடுவரை உறவு | Veedu Varai Uravu | Kannadasan,T. M. Soundararajan | Tamil Superhit Song

8. മടൈ തിറന്ത് ഓടും നദിയലൈ നാൻ..

ചിത്രം : നിഴൽകൾ (1980 )

സംഗീതം : ഇളയരാജ 

വരികൾ : വാലി 

ഗായകൻ : എസ്.പി.ബാലസുബ്രമണ്യം 

 

மடை திறந்து HD Video Song | நிழல்கள் | ராஜசேகரன் | ரோகினி | இளையராஜா

ഇതു കൂടാതെ 1954 ൽ പുറത്തിറങ്ങിയ രക്തകണ്ണീർ എന്ന ചിത്രത്തിലെ സംഭാഷണങ്ങൾ ചിത്രത്തിന്റെ ആദ്യ പകുതിയിൽ അങ്ങോളം ഇങ്ങോളം കേൾക്കാനാവും.നടൻ തിലകൻ സാരഥി തിയ്യേറ്റർസിനു വേണ്ടി സംവിധാനം ചെയ്ത നാടകം ഒരിടത്ത്...

ജെയിംസിൽ നിന്നും സുന്ദരത്തിലേയ്ക്ക് ലളിത സുന്ദരമായി മമ്മൂട്ടി എന്ന നടൻ പരകായ പ്രവേശം നടത്തുമ്പോൾ മുകളിൽ പറഞ്ഞ ഈ ഘടകങ്ങൾ എല്ലാം ആ നടനത്തിന് പതിൻമടങ്ങ് ശക്തമാക്കുന്നു. ലിജോ സൂക്ഷമായി കടഞ്ഞെടുത്ത ഫ്രെയിമുകളും, വെളിച്ചത്തിന്റെ ഉപയോഗവും മറ്റും തേനി ഈശ്വർ തികഞ്ഞ കൈയ്യടക്കത്തോടെ ഒപ്പിയെടുത്തിട്ടുണ്ട്.

ഓരോ ശബ്ദവും സൂക്ഷമായി നമ്മളിലേയ്ക്ക് എത്തിച്ച രംഗനാഥ് രവിക്കും ടീമിനും പ്രത്യേക കൈയ്യടി.വ്യത്യസ്ഥമായ സിനിമാ കാഴ്ചയാഗ്രഹിക്കുന്നവർക്ക് പറ്റിയ ചിത്രമാണിത്. തമിഴ്, മലയാള ഭാഷകൾ, പഴയതമിഴ് സിനിമാ അഭിരുചി ഉള്ളവരാണ് നിങ്ങൾ എങ്കിൽ ഒരു പാട് ഇഷ്ടപ്പെടും ഈ Maverick Dream...

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment