വാശിയുടെ സംവിധായകനും ചലച്ചിത്ര അവാർഡ് നേടിയ ഫോട്ടോഗ്രാഫറും

Interviews

ഈ അടുത്ത കാലത്ത് ടോവിനോ തോമസ് നായകനും കീർത്തി സുരേഷ് നായികയുമായി പുറത്തിറങ്ങിയ വാശി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ഒരു പുതിയ സംവിധായകൻ കൂടി രംഗത്തെത്തി. സിനിമകളിൽ മുൻപ് അഭിനയിച്ചിരുന്ന നടൻ വിഷ്ണു ജി രാഘവായിരുന്നു അത്. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും സിവിൽ എഞ്ചിനീയറിംഗ് പാസ്സായ ശേഷം ചെന്നൈയിലെ ഐടി ജോലി ഉപേക്ഷിച്ച് സിനിമയിൽ എത്തിയതാണ് വിഷ്ണു ജി രാഘവ്. വിഷ്ണു ആദ്യമായി മുഖം കാണിക്കുന്നത് പുലർവെട്ടം എന്ന കുട്ടികളുടെ സിനിമയിലാണ്. അതിനുശേഷം ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്, തീവ്രം, പകിട, സാരഥി, പുഴു തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ശേഷമാണ് സംവിധാന രംഗത്തേക്ക് വരുന്നത്. 

VishnuRaghav (2).jpg

വിഷ്ണു രാഘവ് വാശിയുടെ സെറ്റിൽ നായകനും നായികക്കുമൊപ്പം

വിഷ്ണുവിന്റെ അച്ഛൻ ആർ ഗോപാലകൃഷ്ണൻ സിനിമാ മേഖലയിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫറും ഗ്രന്ഥകർത്താവുമാണ്. അതിലുപരി ചലച്ചിത്ര ചരിത്രത്തേപ്പറ്റി അറിവും സ്വന്തമായി എടുത്ത അമൂല്യ ഫോട്ടോ ശേഖരവും കൈവശമുള്ള ചലച്ചിത്ര ചരിത്രകാരൻ കൂടിയാണ്.  ആർ ഗോപാലകൃഷ്ണനെ അൽപ്പം വിശാലമായി പരിചയപ്പെടാൻ ചില ചോദ്യങ്ങളും ഉത്തരങ്ങളും വായിക്കാം. 

VishnuRaghav.jpg

ആർ ഗോപാലകൃഷ്ണനും കുടുംബവും

ഫോട്ടോഗ്രാഫറായി മാറാനുള്ള പ്രചോദനം എവിടുന്നാണ് ലഭിക്കുന്നത് ?

1974ൽ പ്രീഡിഗ്രി പഠനകാലത്താണ് ഫോട്ടോഗ്രഫി പഠിക്കുന്നത്. സഹോദരീഭർത്താവ് ആയിരുന്നു ഗുരു. പിന്നീട് ഏകദേശം ഒരു വർഷത്തോളം അടൂർ ഗോപാലകൃഷ്ണന്റെ ചിത്രലേഖ സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫർ ആയി പ്രവർത്തിച്ചു. 

ഏത് നടന്റെയും നടിയുടേയും ചിത്രങ്ങളാണ് ആദ്യമായി പകർത്തുന്നത്, ആ അനുഭവം വിവരിക്കാമോ ?

ആദ്യമായി ഒരു ചലച്ചിത്ര താരത്തിന്റെ ഫോട്ടോ എടുക്കുന്നത് അന്തരിച്ച ജയന്റെയാണ്. നടി ജയഭാരതിയുടേയും. 

യേശുദാസ് ശബരിമലയിൽ ഇളയരാജയുടെ കച്ചേരിയ്ക്ക് ഗഞ്ചിറ വായിക്കുന്നു

യേശുദാസ് ശബരിമലയിൽ ഇളയരാജയുടെ കച്ചേരിയ്ക്ക് ഗഞ്ചിറ വായിക്കുന്നു
യേശുദാസ് ശബരിമലയിൽ ഇളയരാജയുടെ കച്ചേരിയ്ക്ക് ഗഞ്ചിറ വായിക്കുന്നു

ആർ ഗോപാലകൃഷ്ണന്റെ ചലച്ചിത്രരംഗത്തെ തുടക്കം എങ്ങനെയാണ് ?

 1979 ഒക്ടോബർ 10ന്  അറിയപ്പെടാത്ത  രഹസ്യം എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ക്യാമറാമാൻ ആയി സിനിമാരംഗത്ത് എത്തി എങ്കിലും വ്യക്തിപരമായ ചില കാര്യങ്ങളാൽ സ്റ്റിൽ ഫോട്ടോഗ്രഫിയിലേക്ക് മടങ്ങി.

പ്രേംനസീറിന്റെ ഭൗതികശരീരവുമേന്തി മമ്മൂട്ടിയും മോഹൻലാലും

പ്രേംനസീറിന്റെ ഭൗതികശരീരവുമേന്തി മമ്മൂട്ടിയും മോഹൻലാലും
പ്രേംനസീറിന്റെ ഭൗതികശരീരവുമേന്തി മമ്മൂട്ടിയും മോഹൻലാലും

പ്രേംനസീറിന്റെ ഭൗതികശരീരം മണ്ണിലേയ്ക്ക്

പ്രേംനസീറിന്റെ ഭൗതികശരീരം മണ്ണിലേയ്ക്ക്
പ്രേംനസീറിന്റെ ഭൗതികശരീരം മണ്ണിലേയ്ക്ക്

സിനിമാ ചരിത്ര സ്നേഹി എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ, അത്തരം കളക്ഷനേപ്പറ്റിയുള്ള വിശദമായ വിവരങ്ങൾ 

സ്കൂളിൽ പഠിക്കുന്ന സമയത്ത് മുതൽ പത്രങ്ങളിൽ വരുന്ന സിനിമ പോസ്റ്ററുകളും ചിത്രങ്ങളും വെട്ടി ഒട്ടിച്ചു പുസ്തകങ്ങളാക്കി ആയിരുന്നു തുടക്കം. 1977ൽ അക്കാലത്തെ നാനയുടെ റിപ്പോർട്ടർ ആയിരുന്ന ബാലചന്ദ്രമേനോൻ തന്ന "നീലജലാശയത്തിൽ ഹംസങ്ങൾ..." എന്ന ഗാനത്തിന്റെ ഒരു ഫോട്ടോയിൽ നിന്നും തുടങ്ങിയ ശേഖരമാണ്. ഇന്ന് രണ്ടര ലക്ഷത്തിലധികം ചിത്രങ്ങൾ കൈവശം ഉണ്ട്.

എഴുത്തുകാരനെന്ന നിലയിലുള്ള പ്രവർത്തനങ്ങൾ
ആദ്യമായി ഒരു റിപ്പോർട്ട് തയ്യാറാക്കിയത് മോഹൻലാലിന്റെ വിവാഹ നിശ്ചയത്തെ കുറിച്ചായിരുന്നു. ആദ്യം എഴുതിയ പുസ്തകം - ഗുഡ് ലക്ക് ടു എവരിബഡി. ( ബാലൻ എന്ന ചിത്രത്തിന്റെ  കഥ) കേരള സംസ്ഥാന അവാർഡ്, ക്രിട്ടിക്സ് അവാർഡ്, അല പുരസ്കാരം, തുടങ്ങി പത്തോളം അവാർഡുകൾ ലഭിച്ചു. പിന്നീട് പ്രേംനസീർ ഫൗണ്ടേഷനു വേണ്ടി ആയിരം പേജുള്ള "നിത്യഹരിതം" എന്ന  ജീവചരിത്രം തയ്യാറാക്കി. മലയാള സിനിമയ്ക്ക് 90 വയസ്സ് തികഞ്ഞ 2020 ഒക്ടോബർ 23ന്  "നഷ്ട സ്വപ്നങ്ങൾ" എന്ന പുസ്തകം പ്രകാശനം ചെയ്തു.

കൗതുകകരമായ ഓർമ്മകളിൽ ഏറ്റവും രസകരമായത്..
ശബരിമലയിൽ വച്ച് ഇളയരാജയുടെ  കച്ചേരിയുടെ ഫോട്ടോ എടുത്തപ്പോൾ കച്ചേരിയ്ക്ക് ഗഞ്ജിറ വായിക്കുന്ന യേശുദാസിന്റെ ഫോട്ടോ ബോണസ് ആയി കിട്ടിയത്. ഇനി അത്തരത്തിൽ ഒരു ഫോട്ടോ ആർക്കെങ്കിലും കിട്ടുമോ എന്നും അറിയില്ല. ഇനിയുള്ളത് പലതും അത്ര സന്തോഷം തരുന്നവയല്ല. മോനിഷയുടെ മൃതദേഹവുമായി ബാംഗ്ലൂർ വരെ പോയത്. ഹിന്ദി നടൻ ദിലീപ് കുമാർ അടിക്കാൻ വന്നതും പിന്നീട് എന്നോട് മാപ്പ് പറഞ്ഞതും, അടൂർ ഭാസിയുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള ആംബുലൻസ് വഴിയിൽ ഒതുക്കി നിർത്തി ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചതും.. അങ്ങനെ പലതും.

സിനിമാ സൗഹൃദങ്ങൾ, ഓർമ്മകൾ..

സിനിമാ സൗഹൃദം മാത്രമാണ് എന്റെ ബാങ്ക് ബാലൻസ്. സത്യൻ, എം.എസ്. ബാബുരാജ്, വയലാർ രാമവർമ്മ.. അങ്ങനെ വിരലിൽ  എണ്ണാവുന്ന ചുരുക്കം ചിലരുടെ ചിത്രങ്ങൾ മാത്രമാണ് എനിക്ക് എടുക്കാൻ കഴിയാതെ പോയിട്ടുള്ളു. ഈ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും ഞാനെടുത്ത ചിത്രങ്ങൾ തന്നെയാണ്.

സംസ്ഥാന അവാർഡിനേക്കുറിച്ചും നഷ്ടനായിക എന്ന പുസ്തകത്തേക്കുറിച്ചും..

ഇത് എന്റെ മൂന്നാമത്തെ സംസ്ഥാന അവാർഡ് ആണ്. 1985 മുതൽ ജെ.സി. ഡാനിയേലിന്റെ കുടുംബവുമായി നല്ല ബന്ധമാണ്. എന്നിട്ടും ഈ പുസ്തകം എഴുതാൻ ഇത്രയും താമസിച്ചത് എന്തു കൊണ്ടാണ് എന്ന് അറിയില്ല. ഒരുപക്ഷേ മലയാള സിനിമയുടെ നവതി ദിവസം പ്രകാശനം ചെയ്യുക എന്നത് ഒരു നിയോഗം ആയിരിക്കാം.

ജെ സി ഡാനിയലിന്റെ പുസ്തകം, പ്രേം നസീറിന്റെ സമ്പൂർണ്ണ പുസ്തകം എന്നിവക്ക് പിന്നിലെ കൗതുകകരമായ അറിവുകൾ..അനുഭവങ്ങൾ.. വരാൻ പോകുന്ന പുസ്തകങ്ങൾ  

പ്രേംനസീറിന്റെ പുസ്തകം അങ്ങനെ സംഭവിച്ചത് ഇന്നും ഒരു അത്ഭുതമാണ്. അദ്ദേഹത്തിന്റെ മരണം കഴിഞ്ഞ് മുപ്പത് വർഷം കഴിഞ്ഞാണ് അത് എഴുതിയത്. അതിനുവേണ്ടി ഞാൻ കാണാൻ പോയ ഓരോരുത്തരും കാണിച്ച ആവേശമായിരുന്നു അതിന്റെ വിജയത്തിന് പിന്നിലെ ശക്തി. മറ്റൊന്ന്, ചെന്നൈയിൽ നിന്നും വിലയ്ക്ക്  വാങ്ങിയ പഴയ നെഗറ്റീവുകൾ, അവയുടെ ക്ലാരിറ്റി. അതൊക്കെ ഒരു അത്ഭുതം തന്നെ ആയിരുന്നു. ദുഖം തോന്നിയത് സാധനയുടെ  മരണവാർത്ത അറിഞ്ഞതായിരുന്നു. ഇപ്പോൾ നാലു പുസ്തകങ്ങളുടെ പണിപ്പുരയിലാണ്. യേശുദാസ്, ശ്രീകുമാരൻ തമ്പി, മധു, ഷീല. തുടങ്ങിയപ്പോൾ തന്നെ കോവിഡ് ഒന്നാം തരംഗം പണിമുടക്കി. എന്നത്തേയ്ക്ക് വീണ്ടും തുടങ്ങാൻ സാധിക്കും എന്ന് അറിയാതെ വിഷമിച്ചിരുന്നു. 

ഫോട്ടോഗ്രാഫറെന്ന നിലയിൽ എടുത്ത പ്രിയങ്കരമായ ചിത്രങ്ങൾ ഏതൊക്കെ.

യേശുദാസ് ഗഞ്ജിറ വായിക്കുന്ന ചിത്രം, മൂന്നു വയസ്സുള്ള ഫഹദ് ഫാസിലിന് സിഗരറ്റ് കത്തിച്ചു കൊടുക്കുന്ന ഫാസിൽ, പ്രേംനസീറിന്റെ മൃതദേഹം ചുമക്കുന്ന മമ്മൂട്ടിയും മോഹൻലാലും, മോനിഷയുടെ മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് എടുത്ത അവരുടെ അവസാന ചിത്രം, മമ്മൂട്ടി ലോക്കേഷൻ തറയിൽ ഒരു കസേരയുടെ അടിയിൽ കിടന്നുറങ്ങുന്ന ഫോട്ടോ ഒക്കെയാണ് പ്രിയങ്കരങ്ങളായ ചിത്രങ്ങൾ. 

വയാലാറിന്റെ അമ്മ തരംഗിണി സ്റ്റുഡിയോയി‍ൽ

വയാലാറിന്റെ അമ്മ തരംഗിണി സ്റ്റുഡിയോയി‍ൽ
വയാലാറിന്റെ അമ്മ തരംഗിണി സ്റ്റുഡിയോയി‍ൽ

ജയൻ മരിയ്ക്കുന്നതിന് തലേ ദിവസം എടുത്ത ചിത്രം

ജയൻ മരിയ്ക്കുന്നതിന് തലേ ദിവസം എടുത്ത ചിത്രം
ജയൻ മരിയ്ക്കുന്നതിന് തലേ ദിവസം എടുത്ത ചിത്രം

മോനിഷ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് എടുത്ത ചിത്രം. അതേ ക്യാമറയിലെ അടുത്ത ചിത്രം മോനിഷയുടെ മൃതദേഹം

മോനിഷ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് എടുത്ത ചിത്രം. അതേ ക്യാമറയിലെ അടുത്ത ചിത്രം മോനിഷയുടെ മൃതദേഹം
മോനിഷ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് എടുത്ത ചിത്രം. അതേ ക്യാമറയിലെ അടുത്ത ചിത്രം മോനിഷയുടെ മൃതദേഹം

ദിലീപ് കുമാറിൽ നിന്നും ചീത്തവിളി കേൾക്കാൻ ഇടയായ ഫോട്ടോ ദിലീപ് കുമാർ ഭാര്യ സൈരാബാനുവിന് മൈക്ക് adjust ചെയ്തു കൊടുക്കുന്ന ഫോട്ടോ

ദിലീപ് കുമാറിൽ നിന്നും ചെറിയ തെറ്റിദ്ധാരണയുടെ പുറത്ത് ചീത്തവിളി കേൾക്കാൻ ഇടയായ ഫോട്ടോ ദിലീപ് കുമാർ ഭാര്യ സൈരാബാനുവിന് മൈക്ക് adjust ചെയ്തു കൊടുക്കുന്ന ഫോട്ടോ
ദിലീപ് കുമാറിൽ നിന്നും ചീത്തവിളി കേൾക്കാൻ ഇടയായ ഫോട്ടോ, ദിലീപ് കുമാർ ഭാര്യ സൈരാബാനുവിന് മൈക്ക് അഡ്ജസ്റ്റ് ചെയ്തു കൊടുക്കുന്ന ഫോട്ടോ

ഒറ്റയാൻ എന്ന സിനിമയുണ്ടാക്കിയ കോലാഹലം അക്കാലത്ത് വലുതായിരുന്നു. അന്ന് ഇന്ത്യാ ടുഡേ മാഗസിൻ കവ‍ർ ചിത്രമായി കൊടുത്ത ഫോട്ടോ

ഒറ്റയാൻ എന്ന സിനിമയുണ്ടാക്കിയ കോലാഹലം അക്കാലത്ത് വലുതായിരുന്നു. അന്ന് ഇന്ത്യാ ടുഡേ മാഗസിൻ കവ‍ർ ചിത്രമായി കൊടുത്ത ഫോട്ടോ
ഒറ്റയാൻ എന്ന സിനിമയുണ്ടാക്കിയ കോലാഹലം അക്കാലത്ത് വലുതായിരുന്നു. അന്ന് ഇന്ത്യാ ടുഡേ മാഗസിൻ കവ‍ർ ചിത്രമായി കൊടുത്ത ഫോട്ടോ

അരികിൽ നീയുണ്ടായിരുന്നെങ്കിൽ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്റെ റെക്കോർഡിംഗിന് സാക്ഷിയായപ്പോൾ

അരികിൽ നീയുണ്ടായിരുന്നെങ്കിൽ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്റെ റെക്കോർഡിംഗിന് സാക്ഷിയായപ്പോൾ
അരികിൽ നീയുണ്ടായിരുന്നെങ്കിൽ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്റെ റെക്കോർഡിംഗിന് സാക്ഷിയായപ്പോൾ

ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ തിരുവനന്തപുരം സെനറ്റ് ഹാളിൽ

ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ തിരുവനന്തപുരം സെനറ്റ് ഹാളിൽ
ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ തിരുവനന്തപുരം സെനറ്റ് ഹാളിൽ
Relates to: 
വിഷ്ണു രാഘവ്
ആർ ഗോപാലകൃഷ്ണൻ
Comment