''നമ്മടെ സ്വന്തം മമ്മൂക്കയുടെ 'Mammootty kampany ' എന്ന റെപ്യൂട്ടഡ് പ്രൊഡക്ഷൻ ഹൗസിന്റെ ഐഡന്റിറ്റിയായ ലോഗോക്ക് ഒരു തനതായ ഐഡന്റിറ്റിയില്ലാതെ പോയല്ലോ എന്നതാണ് സങ്കടകരം. അങ്ങനെ എങ്ങനെ സംഭവിച്ചു എന്ന സംശയവും....'' M3DB ഫേസ് ബുക്ക് പേജിൽ ഡിസൈനറായ ജോസ്മോൻ വാഴയിൽ കുറിച്ചിട്ട പോസ്റ്റിന് മമ്മൂട്ടി കമ്പനിയുടെ അംഗീകാരം.
' Mammootty kampany ' എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ബ്രാൻഡ് ലോഗോ റീഡിസൈൻ ചെയ്യുകയാണെന്ന് Mammootty kampany Team അൽപ്പനേരം മുമ്പ് അവരുടെ സോഷ്യൽ മീഡിയാ പേജിൽ അറിയിച്ചു. തങ്ങളുടെ ജാഗ്രതക്കുറവിലുണ്ടായ തെറ്റിനെ ചൂണ്ടിക്കാട്ടിയതും ഈ അറിയിപ്പിൽ പരാമർശിച്ചിട്ടുണ്ട്. ഏതായാലും M3DB ചൂണ്ടിക്കാട്ടിയത് കൃത്യമായ ഡിസൈനിംഗ് പിഴവാണെന്ന് ഒന്നു കൂടെ അടിവരയിടുന്നതാണ് മമ്മൂട്ടി കമ്പനിയിൽ നിന്നുണ്ടായ ഉടനടിയുള്ള പ്രതികരണം വ്യക്തമാക്കുന്നത്.
ഷട്ടർസ്റ്റോക്, ഗെറ്റി ഇമേജ്സ്, ഐസ്റ്റോക് ഫോട്ടോസ്, തുടങ്ങി ഒരുപാട് ഇമേജ് ബാങ്കുകളുണ്ട്. ഇതിൽ നിന്നും വെബ്‌സൈറ്റ് ഡിസൈനർമാർക്ക് ആവശ്യമുള്ള ചിത്രങ്ങൾ, ഇല്ലുസ്ട്രേഷനുകൾ, ലോഗോകൾ, ഐക്കണുകൾ ഇവയൊക്കെ ഡിസൈനർമാർ വാങ്ങാനായാണ് അവർ നൽകിയിട്ടുള്ളതെന്നും ചിലത് സൗജന്യമായി ലഭിക്കുമെന്നും തന്റെ പോസ്റ്റിൽ ജോസ് മോൻ കുറിച്ചിട്ടിരുന്നു.
അതേ സമയം ഫ്രീപിക് / വെക്‌ടർ സ്റ്റോക്ക് / പിക്സ്റ്റാസ്റ്റോക്ക് / അലാമി, എന്നീ സൈറ്റിലേതിൽ നിന്നോ എടുത്ത ക്രിയേറ്റീവിന്റെ ഉള്ളിൽ ജസ്റ്റ് മമ്മൂട്ടി കമ്പനി എന്ന് പേരെഴുതി യ ഒരു ലോഗോ യാതൊരു മാറ്റവുമില്ലാതെ അതേ പടി എങ്ങനെ മമ്മൂട്ടി കമ്പനി എന്ന മുൻനിര പ്രൊഡക്ഷൻ ഹൗസിന്റെ ബ്രാൻഡ് ലോഗോ ആയി എങ്ങനെ വന്നു, എന്തു കൊണ്ട് മൗലികത ഇല്ലാതെയായി എന്ന സംശയമായിരുന്നു ജോസ് മോൻ തന്റെ പോസ്റ്റിൽ ഉയർത്തിയ ചോദ്യം. ആ ചോദ്യം ശരിയായിരുന്നുവെന്നാണ് ഈ പോരായ്‌മ അംഗീകരിച്ചു കൊണ്ടുള്ള 'മമ്മൂട്ടി കമ്പനി' യുടെ ഉത്തരവാദിത്തത്തോടെയുള്ള പ്രതികരണത്തിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. ഇതേ ഡിസൈൻ തന്നെ മലയാളത്തിൽ നേരത്തെയും ഉപയോഗിച്ചിട്ടുണ്ട്. 2021 ൽ ഡോ. Sangeetha Chenampulli എഴുതിയ ‘മങ്ങിയും തെളിഞ്ഞും - ചില സിനിമ കാഴ്‌ചകൾ‘ എന്ന എന്ന പുസ്തകത്തിന്റെ കവറിലും ഇതേ ഡിസൈൻ (ഇരുപത്തഞ്ചോളം ലോക സിനിമകളെക്കുറിച്ചുള്ള നിരൂപണങ്ങൾ ആണ് ഈ പുസ്തകത്തിൽ) കാണാമെന്നും ജോസ് മോൻ കണ്ടെത്തിയിരുന്നു. അതോടൊപ്പം തന്നെ ഗൂഗിളിൽ ജസ്റ്റ് ഒന്ന് റിവേഴ്സ് സെർച്ച് ചെയ്താൽ ഇതേ ഡിസൈൻ തന്നെ അനേകം പേർ ഉപയോഗിച്ചിരിക്കുന്നതായും ജോസ്മോൻ ചൂണ്ടിക്കാട്ടി. ഏതായാലും ഒരിക്കലും സംഭവിക്കാത്ത ഒരു പോരായ്‌മയെ കണ്ടെത്തി അവതരിപ്പിച്ച ജോസ്മോൻ വാഴയിലിനും ആ കണ്ടെത്തലിനെ പരിഗണിക്കാൻ തയ്യാറായ മമ്മൂട്ടി കമ്പനി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.