സൽമാന്റെ ഫോട്ടോ.. ആമിറിന്റെ ക്ലിക്ക്

News

ഷാരുഖ് ഖാന്റെ  വമ്പൻ തിരിച്ച് വരവായ "പഠാൻ" ഇന്ത്യയിലും വിദേശത്തും റെക്കോർഡ് കളക്ഷൻ നേടി മുന്നേറി കൊണ്ടിരിക്കുകയാണല്ലോ. പഠാനിൽ ആമിർ ഖാന്റെ  സഹോദരി നിഖത് ഖാൻ ഹെഗ്ഡെ ഒരു ചെറിയ വേഷം ചെയ്തതും വാർത്തയായിരുന്നു.

നിഖത് ഖാൻ ഹെഗ്ഡെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത ഒരു ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. കഴിഞ്ഞ ദിവസം ആമിർ ഖാന്റെ  വീട്ടിൽ സൽമാൻ ഖാൻ സന്ദർശനം നടത്തിയപ്പോൾ എടുത്ത ഒരു ഫോട്ടോ നിഖത് തന്റെ  ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്ക് വച്ചിരുന്നു. സൽമാനും നിഖതും ആമിർ ഖാൻ്റെ അമ്മയും ഒക്കെയുള്ള ആ ചിത്രത്തിന് താഴെ പലരും "ആമിർ ഖാൻ എവിടെ?" എന്ന ചോദ്യം ഉന്നയിച്ചിരുന്നു.

ഇന്ന് മറ്റൊരു ചിത്രം പങ്ക് വെച്ച് ആദ്യ ഫോട്ടോക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നിഖത് ഖാൻ ഹെഗ്ഡെ. ആമിർ ഖാൻ ആണ് ആ ഫോട്ടോ ക്ലിക്ക് ചെയ്തത് എന്ന ആ രഹസ്യം സൽമാന്റെയും  ആമിറിന്റെയും  ആരാധകർ ഏറെ ആഹ്ലാദത്തോടെയാണ് സ്വീകരിക്കുന്നത്. ഇതിനകം വൈറൽ ആയിക്കഴിഞ്ഞിരിക്കുകയാണ് ആ ഫോട്ടോ.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക