നോൺലിനിയർ ഗണത്തിൽ തയ്യാറക്കപ്പെട്ട ഗംഭീരസിനിമ - തല്ലുമാല. കണ്ടിറങ്ങിയ മിക്കവർക്കും അതിൻ്റെ മെയ്ക്കിംഗ് ശൈലി കൊണ്ടും, വൈബ്രൻ്റ് കളർടോൺ കൊണ്ടും പുതുമ സമ്മാനിക്കുകയും, സിനിമ പെരുത്തിഷ്ടമാവുകയും ചെയ്തു. എന്നിരുന്നാൽ പോലും, സിനിമ കണ്ട പലരുടെയും മനസിൽ കഥയുടെ ടൈം-ലൈനിനേക്കുറിച്ച് ചില സംശയങ്ങൾ തോന്നിയിട്ടുണ്ടാവും...! ഉണ്ട്...! അങ്ങനെ ചില സുഹൃത്തുക്കൾ പേഴ്സണലായും ചില ഗ്രൂപ്പ് സംവാദങ്ങളിലും മെസേജ് അയച്ച് ചോദിക്കുകയുണ്ടായി.... “തല്ലുമാലയുടെ കഥയൊന്ന് ലിനിയർ ആയി പറഞ്ഞ് തരാമോ?“ എന്ന്. അതിൻ്റെ പശ്ചാത്തലത്തിലാണ് ‘തല്ലുമാല‘യുടെ കഥ ഇങ്ങനെ ഓർഡറിലാക്കി കാണിക്കാൻ ശ്രമിക്കുന്നത്.
കട്ട SPOILER പതയാണ് തൂറ്റിച്ച് വച്ചേക്കണത്. കാരണം ഇത് സിനിമയുടെ ഫുൾ കഥ തന്നെയാണ്. സിനിമ കാണാതെ ഇങ്ങോട്ട് നോക്കരുത് പ്ലീസ്...!!!
കഥ നടക്കുന്നത് 2016 - 2018 കാലഘട്ടത്തിൽ ആണെന്ന് തോന്നുന്നു. 2016 ൽ ഇറങ്ങിയ റഹ്മാൻ ഫിലിം ‘ദുർവങ്ങൾ പതിനാറ്‘ൻ്റെ പോസ്റ്റർ ഒട്ടിക്കുന്ന ഒരു സീൻ കാണിക്കുന്നുണ്ട്. ‘D-16‘ ഉം ഒരു നോൺലിനിയർ സിനിമയായിരുന്നു എന്നത് കൗതുകകരമാണ്.
കഥയിൽ ഉണ്ടായിരുന്ന സ്നേഹമുള്ള ഉമ്മമാർ, കുടുംബം, കൊതിയൂറും ബിരിയാണി, പത്തിരീം കോയി ഇറച്ചീം, എന്നീ ഐറ്റങ്ങളൊക്കെ ഈ കഥപറച്ചിലിൽ കാണിച്ചിട്ടില്ല. അവയൊക്കെ വരുന്ന സമയാസമയങ്ങൾ ആർക്കും മനസിലാക്കാവുന്നതേ ഉള്ളുവല്ലോ....!!!
വരൂ... കഥയിലേക്ക് പോകാം...
ഇതിൻ്റെ PDF വെർഷൻ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്....