"ദളപതി 67"- ലേക്ക് ലാൻഡ് ചെയ്ത തൃഷ..

News

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയുടെ പുതിയ സിനിമയിൽ തൃഷ നായികയായി അഭിനയിക്കുന്നു എന്ന വാർത്ത അഭ്യൂഹം മാത്രം ആണോ എന്ന സംശയം പല കോണുകളിലും  ഉണ്ടായിരുന്നു. പക്ഷേ ആ വാർത്ത സ്ഥിരീകരിക്കുന്ന ഒരു ലിസ്റ്റ് ഇന്ന് പുറത്ത് വിട്ടിരിക്കുകയാണ് തമിഴ് ചാനൽ ആയ തന്തി ടിവി.

സിനിമയുടെ രണ്ടാം ഷെഡ്യൂൾ നടക്കുന്ന ജമ്മുവിലേക്ക് സംവിധായകനും, നിർമ്മാതാക്കൾക്കും മറ്റ് ടെക്നീഷ്യൻസിനും ഒപ്പം പോകുന്ന സ്പൈസ് ജെറ്റ് വിമാനത്തിലെ പാസഞ്ചർ ലിസ്റ്റ് ആണ് തന്തി ടിവി പുറത്ത് വിട്ടത്. തൃഷയെ കൂടാതെ പ്രിയ ആനന്ദ്, സത്യരാജ്, രണ്ട് ബാല താരങ്ങൾ എന്നിവരും പാസഞ്ചർ ലിസ്റ്റിൽ ഉണ്ട്.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക