കുഞ്ഞുവാമികയെ തോളിലേറ്റി ഋഷികേശിൽ മല കയറി വിരാട് കൊഹ്‌ലി

News

പൊന്നോമനയുടെ മുഖം കാണാൻ ആരാധകർക്ക് വിരാട് കൊഹ്‌ലിയും അനുഷ്‌കയും അവസരം നൽകിയിട്ടില്ലെങ്കിലും ജീവിതത്തിലെ നിറമുള്ള നിമിഷങ്ങൾ ലോകവുമായി പങ്കിടാറുണ്ട്. വാമികയും അച്‌ഛനെയും അമ്മയെയും പോലെ പ്രിയപ്പെട്ടവളായതുകൊണ്ട് തന്നെ ആ മനോഹര മുഹൂർത്തങ്ങളെല്ലാം സോഷ്യൽ മീഡിയ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. അങ്ങനെ ഇപ്പോൾ വൈറലായത്.ഋഷികേശിൽനിന്നുള്ള കൊഹ്‌ലിയുടെയും മകളുടെയും ക്യൂട്ട് ചിത്രങ്ങളാണ്. പതിവുപോലെ കുഞ്ഞിന്റെ മുഖം കാണിച്ചില്ലെങ്കിലും ഭംഗിയുള്ള ചിത്രങ്ങളാണിവ. അനുഷ്‌കയാണ് പ്രിയനിമിഷങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. മകളെ തോളിലേറ്റി നടക്കുന്നതിന്റേയും വെള്ളത്തിൽ കളിക്കുന്നതിന്റേയും ചിത്രങ്ങളാണിവ. ആൾക്കൂട്ടത്തിന്റെ നടുവിലല്ലാതെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുള്ള യാത്രയുടെ സകലവിധ ഭംഗിയും ഫോട്ടോകളിലുണ്ട്.

കഴിഞ്ഞ ജനുവരിയിൽ വാമികയുടെ രണ്ടാം പിറന്നാളിന്  ''എന്റെ ഹൃദയമിടിപ്പിന് രണ്ട് വയസ്''  എന്ന കുറിച്ച് കൊണ്ടായിരുന്നു  കൊഹ്‌ലി മകൾക്ക് പിറന്നാൾ ആശംസ നേർന്നത്. ക്രിക്കറ്റ് മത്സരങ്ങളുടെ തിരക്കിൽ നിന്നും അവധിക്കാലം ആസ്വദിക്കുകയാണ് കൊഹ്‌ലി. കുഞ്ഞിന്റെ ജനനശേഷം  സിനിമയിൽ നിന്നും ഇടവേള എടുത്ത അനുഷ്‌ക,ക്രിക്കറ്റ് താരം ജുലാൻ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന 'ഛക്ദ എക്‌സ്‌പ്രസ്സ്'  എന്ന ചിത്രത്തിലൂടെ തിരിച്ചു വരാൻ ഒരുങ്ങുകയാണ്.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

 

Comment