കുഞ്ഞൻ,വമ്പൻ ഹിറ്റ് !!

പുതുമുഖ ഗായകരെ അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഓൺ‌ലൈൻ റേഡിയോയാണ് കുഞ്ഞൻ റേഡിയോ. ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കകം തന്നെ അത്ഭുതാവഹമായ ‘ഹിറ്റു‘കളോടെ ഒരു വമ്പൻ ഹിറ്റ് തന്നെയായി മാറിയിരിക്കുകയാണ് കുഞ്ഞൻ റേഡിയോ. എം3ഡിബി സൈറ്റിലൂടെയും ഡൌൺലോഡ് ചെയ്യാനാകുന്ന ഡെസ്ക്ടോപ് പ്ലേയറിലൂടെയുമൊക്കെ ഒട്ടനവധി ശ്രോതാക്കാൾ ഒരു സമയത്ത് ഈ റേഡിയോയ്ക്ക് കാതോർക്കുന്നു. പുതുമുഖ ഗായകർക്കായി ഇന്ത്യയിലെ തന്നെ ആദ്യത്തേത് എന്നു പറയാവുന്ന ഈ ഓൺ‌ലൈൻ റേഡിയോയുടെ സ്വീകാര്യത ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ തെളിയിക്കപ്പെട്ടുകഴിഞ്ഞതാണ്. നാൽ‌പ്പതോളം രാജ്യങ്ങളിൽ നിന്നായി ആയിരത്തി അഞ്ഞൂറോളം ശ്രോതാക്കൾ ഇതിനകംതന്നെ കുഞ്ഞൻ റേഡിയോയിൽ പതിവായി എത്തുന്നു. പുതുമയുള്ള ശബ്ദത്തിൽ ഒട്ടേറെ പുതുമുഖ ഗായകർ ആലപിക്കുന്നു എന്നതാണ് ഈ റേഡിയോയുടെ പ്രത്യേകത. 24 മണിക്കൂറും ഇതിൽ നിന്നും ഗാനങ്ങൾ ടെലിക്കാസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു.

കുഞ്ഞൻ റേഡിയൊയുടെ ആപ്പിൾ ഐഫോൺ 3G/4G വെർഷനും ഇപ്പോൾ ലഭ്യമാണ്

ഒട്ടനവധി പുതിയ ഗായകരെ ലോകം മുഴുവനും അവതരിപ്പിക്കാനും അവരുടെ ഗാനങ്ങൾ ലോകത്തിന്റെ പലകോണുകളിലുള്ള എണ്ണമറ്റ മലയാളികളുടെ കാതുകളിലേക്ക് എത്തിക്കാനും കഴിഞ്ഞതിൽ എം 3 ഡി ബി യുടെ പ്രവർത്തകർ കൃതാർത്ഥരാണ്.

  കുഞ്ഞൻ റേഡിയോയും കൂടുതല്‍ വിവരങ്ങളും   ഇവിടെ നോക്കുക