കുമാർ നീലകണ്ഠൻ

Kumar Neelakandan

കേരളത്തിലെ അറിയപ്പെടുന്ന പരാസ്യചിത്ര സംവിധായകൻ. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ജനനം. 25 വർഷത്തോളമായി പരസ്യ രംഗത്തു സജീവം. ഡൽഹിയിലും കേരളത്തിലുമുള്ള പ്രശസ്ത പരസ്യ ഏജൻസികളിൽ വർക്ക് ചെയ്തു. 250ൽ ഏറെ പരസ്യ ചിത്രങ്ങൾക്ക് ഐഡിയയും സ്കറ്റിപ്റ്റും ഉണ്ടാക്കി. അതിൽ അറുപതോളം പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തു.

"മനസിലുണ്ടെങ്കിൽ മനോരമായിലുണ്ട്' പങ്കാജകസ്തൂരിയുടെ "ആശ്വാസം ഓരോ ശ്വാസത്തിലും", ബിഗ് ബോസ് മലയാളം ആദ്യ രണ്ടു സീസണുകൾ, ജോൺസ്‌ കുട, ബ്രഹ്മിൻസ് ഫുഡ് പ്രോഡക്ട് എന്നിങ്ങനെ നിരവധി  ക്യാമ്പയിനുകളുടെ പിന്നിൽ പ്രവർത്തിച്ചു. ഇന്ദുലേഖയുടെ ക്യാമ്പയിൻ ഇദ്ദേഹത്തിന്റെ ബ്രെയിൻ ചൈൽഡ് ആണ്.

ഇന്ദുലേഖ, ധാത്രി, ബാംമ്പിനോ, കൗല എന്നിവയുടെ പരസ്യ ചിത്രങ്ങലിലൂടെ ശ്രദ്ധപിടിച്ചു പറ്റി. മികച്ച ക്യാമ്പയിനും പരസ്യങ്ങൾക്കുമുള്ള, Abby അടക്കമുള്ള അവാർഡുകളും, ബാഗ്ലൂർ, ചെന്നൈ, കൊച്ചി കേന്ദ്രീകരിച്ചുള്ള വിവിധ ആഡ് ക്ലബ്ബ് അവാർഡുകളും കുമാർ നേടിയിട്ടുണ്ട്.

ഒപ്പം ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്റെ ഫൗണ്ടർ മെമ്പറിൽ ഒരാളും വൈസ് പ്രസിഡന്റ് ആണ്.

ഭാര്യ സുമ, മക്കൾ കല്യാണി നിരഞ്ജൻ.
കൊച്ചിയിൽ താമസിക്കുന്നു.