മലയാളി മറന്നു തുടങ്ങുന്ന സിനിമാ പ്രസിദ്ധീകരണങ്ങൾ
സിനിമയുടെ ചരിത്ര രേഖകളാണ് ചലച്ചിത്ര / സിനിമാ പ്രസിദ്ധീകരണങ്ങൾ.
ഒരു കാലത്ത് ഇവയിലൂടെ മാത്രമാണ് സിനിമകളെക്കുറിച്ച് സിനിമാ പ്രേമികൾ മനസ്സിലാക്കിയിരുന്നത്.ഇവ വരുന്നത് കാത്ത് ഇരിക്കുന്ന ഒരു സമൂഹം ഉണ്ടായിരുന്നു ആ കാലത്ത്.
അക്ഷരക്കൂട്ടിൽ നിന്നും വിരിയുന്ന സിനിമാ ചിത്രങ്ങളിൽ സിനിമാ ലോകം സ്വപ്നം കണ്ടിരുന്ന ഒരു സമൂഹം.
ഇന്നത്തെ സിനിമാ പ്രേക്ഷകർക്ക് കേട്ടു കേൾവി പോലും ഉണ്ടാവാൻ സാധ്യതയില്ലാത്ത ആ പഴയ കാലത്തിലേക്ക് നമ്മുക്ക് പോവം .
ഞാൻ കണ്ട / കേട്ടറിഞ്ഞ ചില തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങളിലൂടെ ഒരു യാത്ര .......
- ക്രിട്ടിക്ക് : 1970 കളിൽ നിന്നും തിരുവനന്തപുരത്തു നിന്നും ആദ്യം ദ്വൈവാരികയായി ഇറങ്ങി. പിന്നെ കാലക്രമേണ വാരികയയി.തമിഴ് പതിപ്പും പിന്നീട് ഇറങ്ങി. ശ്രീ.എസ്.കുമാർ എഡിറ്ററും, പ്രിന്ററും പബ്ളീഷറുമായി തുടങ്ങിയ പുസ്തകം.
- തനിനിറം : 1952 മുതൽ മാസികയായി തുടങ്ങി പിന്നീട് വാരികയായി.തിരുവനന്തപുത്ത് നിന്നുമായിരുന്നു പ്രസിദ്ധീകരണം. ശ്രീ.കലാനിലയം കൃഷ്ണൻ നായർ പത്രാധിപരായിട്ടുണ്ട് തനിനിറത്തിന്റെ. ദിനപതിപ്പ് ഉണ്ടായിരുന്നതായും അറിയാൻ കഴിഞ്ഞു. പക്ഷെ പതിപ്പിന്റെ കോപ്പി ഒന്നും കാണാൻ കഴിഞ്ഞില്ല.
- സിനി സൌണ്ട് : 1966 ൽ തുടങ്ങിയ ആഴ്ച്ചപ്പതിപ്പ്.ശ്രീ.എം.ആർ.വാസു പിള്ള തുടങ്ങിയ പ്രസിദ്ധീകരണം. തിരുവനന്തപുരത്ത് നിന്ന് തന്നെയാണ് ഇതും തുടങ്ങിയത്.
- മോഹിനി : 1969 ൽ തുടങ്ങിയ ദ്വൈവാരിക.തിരുവനന്തപുരത്ത് നിന്നും ശ്രീ.ജോസ് മാത്യൂ ആയിരുന്നു പ്രിൻററും പബ്ലീഷറും.
- സിനി രമ : കൊല്ലത്തു നിന്നും ജനയുഗം പബ്ളിക്കേഷൻസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിൽ 1967ൽ തുടങ്ങിയ ദ്വൈവാരിക. പിന്നീട് ആഴ്ച്ചപ്പതിപ്പായി. ശ്രീ. കാമ്പിശ്ശേരി കരുണാകരൻ പത്രാധിപരായിട്ടുണ്ട്
- പ്രസിഡന്റ് : 1961 ൽ പത്രാധിപർ ശ്രീ. ടി.പി. സുഭാഷ് ചന്ദ്ര ബോസ് പ്രിൻറർ പബ്ളീഷറുമായി കൊല്ലത്തു നിന്നും പ്രസിദ്ധപ്പെടുത്തിയ ദ്വൈവാരിക.
- കേരളശ്രീ : 1956 ൽ ആലപ്പുഴ നിന്നും ശ്രീ.ആർ.എസ് മണി പത്രാധിപരായി തുടങ്ങിയ മാസിക.1968ൽ സാഹായ്ന ദിനപ്പത്രമായി മാറി.
- സിനിമാ മാസിക : 1945 ൽ കോട്ടയത്ത് നിന്നും തുടങ്ങിയ മാസിക.ശ്രീ.കെ.ശങ്കരൻ നായർ ആയിരുന്നു പത്രാധിപർ, പ്രിൻറർ, പബ്ളിഷർ.കേരളത്തിലെ ആദ്യ കാല സിനിമാ പ്രസിദ്ധീകരണങ്ങളിലൊന്ന്.
- ചിത്ര രമ : ശ്രീ.കെ.ശങ്കരൻ നായരുടെ തന്നെ പത്രാധിപത്യത്തിൽ കോട്ടയത്തു നിന്നും 1970 മുതൽ തുടങ്ങിയ വാരിക.
- ഫിലിം : 1949 മുതൽ എറണാകുളത്തു നിന്നും പ്രസിദ്ധീകരിച്ച മാസിക.ശ്രീ.ടി.ഇ.ഭാസ്കരനായിരുന്നു എഡിറ്റർ, പ്രിൻറർ, പബ്ലിഷർ.
- ചിത്ര കൌമുദി : 1963 മുതൽ കൊച്ചിയിൽ നിന്നും തുടങ്ങിയ വാരിക.ശ്രീ.എം.ഡി. ജോർജിന്റെ പത്രാധിപത്യത്തിൽ തുടങ്ങി. അക്കാലത്തെ ഹിറ്റ് സിനിമാ പ്രസിദ്ധീകരണങ്ങളിലൊന്നായിരുന്നു ചിത്ര കൌമുദി.
- ചിത്ര പൗർണ്ണമി : എറണാക്കുളത്തു നിന്നും ശ്രീ.എ.എൻ.രാമചന്ദ്രന്റെ പത്രാധിപത്യത്തിൽ തുടങ്ങിയ ദ്വൈവാരിക. ഈ വാരികയ്ക്ക് ഒരു പത്രാധിപ ഉപസമിതി ഉണ്ടായിരുന്നു. അവരിൽ ചിലർ ഇവരായിരുന്നു; തിക്കുറിശ്ശി, വയലാർ, ശ്രീകുമാരൻ തമ്പി, അടൂർ ഭാസി ,എൻ.എൻ.പിഷാരടി, പി.ജെ ആന്റണി എന്നിവരായിരുന്നു.
- സിനി ലാൻഡ് : എറണാക്കുളത്ത് നിന്നും പ്രസിദ്ധീകരിച്ചു വാരിക.കെ. അപ്പുക്കുട്ടൻ, പി.എ. ഇബ്രാഹിം എന്നിവരായിരുന്നു പത്രാധിപർ ,പ്രിൻറർ, പബ്ളിഷർ
- മൂവി: ശ്രീ.എച്ച്.എം.ബഷീറിന്റെ പത്രാധിപത്യത്തിൽ എറണാകുളത്ത് നിന്നും തുടങ്ങിയ വാരിക. 1964 തുടങ്ങി.
- ഗീത : 1966 മുതൽ എറണാക്കുളത്ത് നിന്നും തുടങ്ങിയ വാരിക.ശ്രീ.ഷെരീഫ് കൊട്ടാരക്കരയായിരുന്നു പത്രാധിപർ ,പ്രിൻറർ, പബ്ളിഷർ.
- ജനദ്ധ്വനി : 1960 മുതൽ ആലുവയിൽ നിന്നും ശ്രീ.പി.എം.പി.സൈലം & ശ്രീ ഡേവിഡ് മ്പൈലം തുടങ്ങിയ വാരിക.
- നിരൂപണം : 1964 മുതൽ ആലുവയിൽ നിന്നും തുടങ്ങിയ മാസിക.പത്രാധിപർ ,പ്രിൻറർ, പബ്ളിഷർ ശ്രീ.കോട്ടും മുഖം ബാലകൃഷ്ണനാണ്.
- ശശികല : ശ്രീ.പെരുവാരം ചന്ദ്രശേഖരൻ പത്രാധിപരും ,പബ്ളിഷറും, ശ്രീ മഹാവേയ്യ പ്രിന്ററുമായി 1963 ൽ തുടങ്ങിയ മാസിക.
Tags: