ഒരു അഭ്യർത്ഥന - കാൽ‌വരിക്കുന്നിലെ കാരുണ്യമേ

ശ്രദ്ധേയമായ കുറച്ച് ഭക്തിഗാനങ്ങളിലൂടെ വലിയ തരംഗം തന്നെ സൃഷ്ടിച്ച ഒരു ആൽബം ആണ് ശ്രീ ടോമിൻ തച്ചങ്കരിയുടെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ വചനം. ഈ ആൽ‌ബത്തിലെ പല ഗാനങ്ങളും വലിയ ഹിറ്റ് തന്നെയാണ് ഇപ്പോഴും. രക്ഷകാ എന്റെ പാപഭാരമെല്ലാം നീക്കണേ എന്ന ഗാനവും കാൽ‌വരിക്കുന്നിലെ കാരുണ്യമേ എന്ന ഗാനവും ഈ ആൽ‌ബത്തിലെ എന്റെ പ്രിയഗാനങ്ങൾ ആണ്. കൂടുതൽ ഇഷ്ടം ചിത്ര ആലപിച്ച കാൽ‌വരിക്കുന്നിലെ കാരുണ്യമേ കാവൽ‌വിളക്കാവുക എന്ന ഗാനം തന്നെ. ഈ ഗാനവും ആരെങ്കിലും പാടിയാൽ കൊള്ളാം എന്നൊരു അഭ്യർത്ഥനയുണ്ട്. ഇതിന്റെ ഗാനരചന ചിറ്റൂർ ഗോപിയാണ്.

ശുഭപ്രതീക്ഷയോടെ

മണികണ്ഠൻ