“അറബിയും ഒട്ടകവും പി മാധവൻ നായരും”

Arabiyum Ottakavum P Madhavan Nairum

എട്ടുവർഷത്തിനു ശേഷം മോഹൻലാലും പ്രിയനും ഒരുമിക്കുന്ന മലയാള ചിത്രമാണ് “അറബിയും ഒട്ടകവും പി മാധവൻ നായരും”. പ്രിയൻ തന്നെ രചന നിർവഹിക്കുന്ന ഈ ചിത്രം മാർച്ച് ആദ്യം ഷൂട്ടിംഗ് ആരംഭിക്കും.

ജൂലൈയിൽ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാനാണ് പ്ലാൻ.  അധികവും ദുബായിൽ തന്നെ ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ മുകേഷും ഒരു സുപ്രധാന റോലിലെത്തുന്നു. മുകേഷ് 10 വർഷത്തിനുശേഷമാണ് പ്രിയന്റെ ചിത്രത്തിൽ. കൌതുകം ജനിപ്പിക്കുന്ന ഈ ടൈറ്റിൽ തന്നെ മലയാളി പ്രേക്ഷകർക്ക് പ്രതീക്ഷയുടെ പച്ചത്തുരുത്ത് സമ്മാനിക്കുന്നതാണ്.
ഒരു ആക്ഷേപ ഹാസ്യ ചിത്രമായ ഇതിൽ ലക്ഷ്മി റായിയും ഭാവനയുമാണ് നായികമാർ. ഒരുമിക്കുമ്പോൾ സ്ക്രീൻ മാജിക് തന്നെ സൃഷ്ടിക്കപ്പെടുന്നതാണ് മോഹൻലാൽ പ്രിയദർശൻ.കോമ്പിനേഷൻ. നാല്പതോളം സിനിമകളിൽ പരീക്ഷിച്ച് തെളിയിച്ചതാണീ മികവ്. ഹിന്ദിയിൽ അനിൽ കപൂർ, അജയ് ദേവഗൺ എന്നിവർക്കൊപ്പം ശിവ് മേനോൻ എന്ന ബ്രിട്ടീഷ് നർക്കോട്ടിക് ബ്യുറോയിലെ ഓഫീസർ വേഷത്തിൽ മോഹൻലാലും ഒരുമിക്കുന്ന “Tez" എന്ന പ്രിയൻ ചിത്രവും ഉടൻ തന്നെ തീയറ്ററിൽ എത്തുന്നു. ചിത്രത്തിന്റെ പൂർണ്ണ വിവരങ്ങൾ ഇവിടെ ലഭ്യമാണ് 

Comment