ചില സുപ്രധാന തീരുമാനങ്ങളും എം3ഡിബിഅഡ്മിൻ മീറ്റും

M3DB Admin meet and some important decisions

എം3ഡിബിയെ സംബന്ധിച്ച് അതിന്റെ ചരിത്രപരമായ ഒരു മീറ്റിംഗാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് എം3ഡിബി തുടങ്ങിയ പാലക്കാട്ടെ മൃണ്മയി എന്ന വീട്ടിൽ വച്ച് നടന്നത്. എം3ഡിബിയുടെ അഡ്മിനുകളിൽ ഏറെയും ഈണത്തിന്റെ ശിൽപ്പികളും അണിനീരന്ന ഈ മീറ്റിൽ വെബ്ബിനേപ്പറ്റിയും എം3ഡിബിയേപ്പറ്റിയും  ചില സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ കാരണമായി. തുടങ്ങിയിട്ട് അഞ്ച് വർഷത്തിനു ശേഷം അതേ വീട്ടിൽ ഒത്ത് കൂടുമ്പോൾ ഒത്ത് ചേരലിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങൾക്കൊപ്പം നാളെ വഴിത്തിരിവായേക്കാവുന്ന ഒരു പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള വളർച്ച കൂടി കണക്കിലെടുക്കുന്ന ചില സുപ്രധാന തീരുമാനങ്ങൾ ഇവയാണ്..

  • എം3ഡിബി എന്ന ബൃഹത്തായ സംരംഭം  സ്വകാര്യ സംരംഭത്തിൽ തുടങ്ങിയെങ്കിലും അതൊരു പബ്ലിക്ല് ട്രസ്റ്റായി റെജിസ്റ്റർ ചെയ്യാനും തുടർ പ്രവർത്തനങ്ങൾ പ്രസ്തുത ട്രസ്റ്റിന്റെ പേരിൽ ചെയ്യാനും ധാരണയായി. ആയതിലേയ്ക്കായി താഴെപ്പറയുന്ന സ്ഥാപക അംഗങ്ങളെ ട്രസ്റ്റ് ഫൗണ്ടേഷൻ അംഗങ്ങളായി നാമനിർദ്ദേശം ചെയ്തു.
  1. ജി വേണുഗോപാൽ, പിന്നണിഗായകൻ - രക്ഷാധികാരി
  2. കിരൺ – പ്രസിഡന്റ്
  3. ജി നിശീകാന്ത് – സെക്രട്ടറി
  4. കുമാർ നീലകണ്ഠൻ - ട്രഷറർ
  5. എതിരൻ കതിരവൻ (ട്രസ്റ്റ് അംഗം)
  6. ഉമ കെ പി (ട്രസ്റ്റ് അംഗം)
  7. കെവിൻ സിജി (ട്രസ്റ്റ് അംഗം)
  8. ദിലീപ് വിശ്വനാഥ് (ട്രസ്റ്റ് അംഗം)

യോഗത്തിൽ പങ്കെടുത്ത അഡ്മിൻ അംഗങ്ങൾ താഴെപ്പറയുന്നവരാണ് 
1. കിരൺ
2. ഉമ കെ പി
3. ദിലീപ് വിശ്വനാഥൻ
4. കുമാർ നീലകണ്ഠൻ
5. കെവിൻ
6. സന്ധ്യാറാണി
7. രാകേഷ് കോന്നി
8. അരവിന്ദ് എം ഐ
9. നിഷാദ് ബാല
10. നിശീകാന്ത് ജി
11. രാഗേഷ് കെ പി 

  • ട്രസ്റ്റിന്റെ തുടർ വർഷങ്ങളിൽ മെമ്പേർസിനുള്ള ഇലക്ഷൻ എം3ഡിബിയുടെ അഡ്മിൻ ടീമിൽ നിന്ന് തന്നെ നടത്തുവാനും തീരുമാനിച്ചു.
  • എം3ഡിബിയുടെ വെബ്ബും മറ്റു അനുബന്ധ സംരംഭങ്ങളും ചിട്ടയോടെ പ്രവർത്തിക്കാനുള്ള തുക കണ്ടെത്തുന്നതിനും രജിസ്ട്രേഷനു ശേഷം പ്രസ്ഥാനത്തിന് ഒരു ബാങ്ക് അക്കൗണ്ട് രൂപീകരിക്കാനും ആദ്യമായി നടന്ന ജനറൽ ബോഡി മീറ്റിംഗിൽ തീരുമാനമായി.
  • എം3ഡിബി എന്ന പ്രസ്ഥാനത്തിന് കൃത്യമായ ഒരു പ്രവർത്തന ബൈലോ രൂപീകരിച്ചു.
  • എം3ഡിബിയുടെ തുടർ പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയ്ത്  ഒരു സർവീസ് കാറ്റലോഗ് പോലെ ഉണ്ടാക്കിയെടുക്കുവാനും തീരുമാനമായി.
  • എല്ലാ വർഷവും കൃത്യമായി അഡ്മിൻ മീറ്റും യോഗതീരുമാനങ്ങളും ഡോക്കുമെന്റ് ചെയ്യാനും കഴിയുമെങ്കിൽ  ഡാറ്റാ ടീം, ഫേസ്ബുക്ക്  അംഗങ്ങൾ എന്നിവരുടെ സംഗമങ്ങളും നടത്താൻ തീരുമാനമായി.
  • സ്വകാര്യ ചടങ്ങായിരുന്നതിനാലും എം3ഡിബിയേ സംബന്ധിച്ച ചില സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടിയിരുന്നതിനാലും അഡ്മിൻ മീറ്റ് പബ്ലിക് അറിയിപ്പ് കൊടുത്തിരുന്നില്ല എങ്കിലും മീറ്റിന്റെ തീരുമാനങ്ങൾ പൊതുവിൽ പങ്ക് വയ്ക്കാൻ ധാരണയായി മീറ്റ് പൂർത്തിയാക്കപ്പെട്ടു.  മീറ്റിംഗിനോട് അനുബന്ധിച്ച് തന്നെ എം3ഡിബിയേപ്പറ്റിയും ഈണത്തേപ്പറ്റിയും ഒരു ടിവി ഇന്റർവ്യൂവും നടന്നിരുന്നു. എം3ഡിബി അംഗവും ടിവി ന്യൂവിന്റെ അവതാരകയുമായ സീന ആന്റണിയാണ് ഇത്തരമൊരു ടിവി പരിപാടി അവതരിപ്പിച്ചത്. സീനയോടും ക്യാമറമാൻ അനീഷിനോടും ഉള്ള നന്ദി രേഖപ്പെടുത്തുന്നു.

ടിവി-ന്യൂ എം3ഡിബി-ഈണം എന്നിവയേപ്പറ്റി നടത്തിയ ഇന്റർവ്യൂ വീഡിയോകൾ താഴെക്കാണാം .

മീറ്റിന്റെ കൂടുതൽ ചിത്രങ്ങൾ താഴെയുള്ള സ്ലൈഡ് ഷോയിൽ കാണാം അല്ലെങ്കിൽ  ഈ ലിങ്കിൽ കാണാം.

 

Comment