കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ - 2017

Kerala State Film Awards 2017

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്- 2017

മികച്ച കഥാചിത്രം – രാഹുൽ റിജി നായരുടെ സംവിധാനത്തിൽ രാഹുൽ ആർ നായർ നിർമിച്ച ഒറ്റമുറി വെളിച്ചം(നിർമാതാവിനും സംവിധായകനും രണ്ടു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും വീതം)

മികച്ച രണ്ടാമത്തെ കഥാചിത്രം – സഞ്ജു സുരേന്ദ്രന്റെ സംവിധാനത്തിൽ മുരളിമാട്ടുമ്മൽ നിർമിച്ച ഏദൻ(നിർമാതാവിനും സംവിധായകനും ഒന്നര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും വീതം)

മികച്ച സംവിധായകൻ ഇ.മ.യൗ എന്ന ചിത്രത്തിന്റെ സംവിധാനത്തിന് ലിജോ ജോസ് പെല്ലിശ്ശേരി (രണ്ടു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

മികച്ച നടൻആളൊരുക്കം എന്ന ചിത്രത്തിലൂടെ ഇന്ദ്രൻസ് (ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

മികച്ച നടിടേക് ഓഫ് എന്ന ചിത്രത്തിലൂടെ പാർവതി (ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

മികച്ച സ്വഭാവ നടൻതൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ അലൻസിയർ ലേ ലോപ്പസ് (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

മികച്ച സ്വഭാവ നടിഇ.മ.യൗ, ഒറ്റമുറിവെളിച്ചം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പോളിവൽസൻ (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

മികച്ച ബാലതാരം(ആൺ)സ്വനം എന്ന ചിത്രത്തിലൂടെ മാസ്റ്റർ അഭിനന്ദ് (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

മികച്ച ബാലതാരം(പെൺ)രക്ഷാധികാരി ബൈജു(ഒപ്പ്) എന്ന ചിത്രത്തിലൂടെ നക്ഷത്ര (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

മികച്ച കഥാകൃത്ത്കിണർ എന്ന ചിത്രത്തിന് എം എ നിഷാദ് (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

മികച്ച ക്യാമറമാൻഏദൻ എന്ന ചിത്രത്തിലൂടെ മനേഷ് മാധവൻ (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

മികച്ച തിരക്കഥാകൃത്ത്തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സജീവ് പാഴൂർ (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

മികച്ച തിരക്കഥ(അഡാപ്റ്റേഷൻ) ഏദൻ എന്ന ചിത്രത്തിലൂടെ എസ് ഹരീഷും, സഞ്ജു സുരേന്ദ്രനും പങ്കിട്ടു (കാൽ ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും വീതം)

മികച്ച ഗാനരചയിതാവ് ക്ലിന്റ് എന്ന ചിത്രത്തിലെ ‘‘ഓളത്തിൻ മേളത്താൽ...’’ എന്ന ഗാനത്തിലൂടെ പ്രഭാവർമ(അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

മികച്ച സംഗീത സംവിധായകൻ – ‘ഭയാനകം’ എന്ന ചിത്രത്തിലൂടെ എം.കെ.അർജുനൻ (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം) – ‘ടേക് ഓഫ്’ എന്ന ചിത്രത്തിലൂടെ ഗോപി സുന്ദർ (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

മികച്ച പിന്നണി ഗായകൻ – ‘മായാനദി’ എന്ന ചിത്രത്തിലെ ‘‘മിഴിയിൽ നിന്നും...’’ എന്ന ഗാനത്തിലൂടെ ഷഹബാസ് അമൻ (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

മികച്ച പിന്നണി ഗായിക – ‘വിമാനം’ എന് ചിത്രത്തിലെ ‘‘വാനമകലുന്നുവോ...’’ എന്ന ഗാനത്തിലൂടെ സിത്താര കൃഷ്ണകുമാർ (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

മികച്ച ചിത്ര സംയോജകൻ – ‘ഒറ്റമുറിവെളിച്ചം’, ‘വീരം’ എന്നീ ചിത്രങ്ങളിലൂടെ അപ്പു ഭട്ടതിരി (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

മികച്ച കലാസംവിധായകൻ – ‘ടേക് ഓഫ്’ എന്ന ചിത്രത്തിലൂടെ സന്തോഷ് രാമൻ (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

മികച്ച സിങ്ക് സൗണ്ട് – ‘രക്ഷാധികാരി ബൈജു ഒപ്പ്’ എന്ന ചിത്രത്തിലൂടെ സ്മിജിത്ത് കുമാർ പി.ബി. (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

മികച്ച ശബ്ദമിശ്രണം – ‘ഏദൻ’ എന്ന ചിത്രത്തിലൂടെ പ്രമോദ് തോമസ് (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

മികച്ച ശബ്ദ ഡിസൈൻ – ‘ഇ.മ.യൗ’ എന്ന ചിത്രത്തിലൂടെ രംഗനാഥ് രവി (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

മികച്ച ലബോറട്ടറി/കളറിസ്റ്റ് – ‘ഭയാനകം’ എന്ന ചിത്രത്തിന് ചിത്രാഞ്ജലി സ്റ്റുഡിയോ (കെഎസ്എഫ്ഡിസി) – അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും

മികച്ച മേക്കപ്പ്മാൻ – ‘ടേക് ഓഫ്’ എന്ന ചിത്രത്തിലൂടെ രഞ്ജിത്ത് അമ്പാടി (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

മികച്ച വസ്ത്രാലങ്കാരം – ‘ഹേയ് ജൂഡ്’ എന്ന ചിത്രത്തിലൂടെ സഖി എൽസ (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) – ‘തീരം’ എന്ന ചിത്രത്തിൽ ‘അലി’ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയ അച്ചു അരുൺ കുമാർ (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്(പെൺ) – ‘ഈട’ എന്ന ചിത്രത്തിൽ ‘ഐശ്വര്യ’ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയ സ്നേഹ എം (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

മികച്ച നൃത്തസംവിധായകൻ – ‘ഹേയ് ജൂഡ്’ എന്ന ചിത്രത്തിലൂടെ പ്രസന്ന സുജിത്ത് (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള പ്രത്യേക പുരസ്കാരം – രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത് നൂറാം മങ്കി മൂവിസ് നിർമിച്ച ‘രക്ഷാധികാരി ബൈജു ഒപ്പ്’ (നിർമാതാവിനും സംവിധായകനും ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും വീതം)

മികച്ച നവാഗത സംവിധായകൻ – ‘ടേക് ഓഫ്’ എന്ന ചിത്രത്തിന് മഹേഷ് നാരായണൻ (ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

മികച്ച കുട്ടികളുടെ ചിത്രം – ദീപേഷ് ടി സംവിധാനം ചെയ്ത് രമ്യാ രാഘവൻ നിർമിച്ച ‘സ്വനം’ (നിർമാതാവിനും സംവിധായകനും ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും വീതം)

പ്രത്യേക ജൂറിപരാമർശം (അഭിനയം) – ‘ഒറ്റമുറിവെളിച്ചം’ എന്ന ചിത്രത്തിലൂടെ വിനീതാകോശി (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

Comment