68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ 11 പുരസ്കാരങ്ങളാണ് മലയാളം നേടിയത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധായകനായ സച്ചിയാണ് മികച്ച സംവിധായകൻ. മികച്ച നടനുള്ള പുരസ്കാരം സൂര്യയും അജയ് ദേവ്ഗണും പങ്കിട്ടപ്പോൾ സൂരരൈ പോട്ര് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയായി അപർണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോനാണ് മികച്ച സഹനടൻ. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മ സ്വന്തമാക്കി. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം തിങ്കളാഴ്ച നിശ്ചയത്തിനും മികച്ച സംഘട്ടനസംവിധാനത്തിനുള്ള പുരസ്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിനും ലഭിച്ചു.
അനൂപ് രാമകൃഷ്ണൻ എഴുതിയ ‘എംടി അനുഭവങ്ങളുടെ പുസ്തകം’ എന്ന പുസ്തകത്തിന് മികച്ച സിനിമാഗ്രന്ഥത്തിനുള്ള പ്രത്യേക പരാമർശം ലഭിച്ചു. നോൺ ഫീച്ചർ വിഭാഗത്തിൽ നിഖിൽ എസ് പ്രവീൺ മികച്ച സിനിമ ഛായാഗ്രാഹകനുള്ള പുരസ്കാരം നേടി. ഫിലിം ഫ്രണ്ട്ലി സ്റ്റേറ്റിനുള്ള പുരസ്കാരം മധ്യപ്രദേശ് നേടിയപ്പോൾ ഉത്തർപ്രദേശും ഉത്തരാഖണ്ഡും ഈ വിഭാഗത്തിൽ പ്രത്യേക പരാമർശം നേടി.
പ്രധാന പുരസ്കാരങ്ങൾ
മികച്ച സിനിമ: സൂരരൈ പോട്ര്
സംവിധായകൻ: സച്ചി - അയ്യപ്പനും കോശിയും
നടൻ: സൂര്യ (സൂരരൈ പോട്ര്) അജയ് ദേവഗൺ (താനാജി ദ് അൺസങ് വാരിയർ)
നടി: അപർണ ബാലമുരളി - സൂരരൈ പോട്ര്
ജനപ്രിയ ചിത്രം - താനാജി ദ് അൺസങ് വാരിയർ
മികച്ച കുട്ടികളുടെ ചിത്രം- സുമി
പുതുമുഖ സംവിധായകൻ - മഡോണേ അശ്വിൻ (മണ്ടേല)
സഹനടൻ: ബിജു മേനോൻ - അയ്യപ്പനും കോശിയും
സഹനടി - ലക്ഷ്മിപ്രിയ ചന്ദ്രമൗലി (ശിവരഞ്ജിനിയും സില പെൺകളും)
പിന്നണിഗായകൻ - രാഹുൽ ദേശ്പാണ്ഡെ
പിന്നണിഗായിക- നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
ഛായാഗ്രഹണം - സുപ്രതീം ബോൽ (അവിജാത്രിക്)
തിരക്കഥ - ശാലിനി ഉഷ നായർ, സുധ കൊങ്കാര (സൂരരൈ പോട്ര്)
സംഭാഷണം - മഡോണെ അശ്വിൻ (മണ്ടേല)
എഡിറ്റിംഗ് - ശ്രീകർ പ്രസാദ് (ശിവരഞ്ജിനിയും സില പെൺകളും)
പ്രൊഡക്ഷൻ ഡിസൈൻ - അനീസ് നാടോടി (കപ്പേള)
വസ്ത്രാലങ്കാരം - നചികേത് ബർവേ, മഹേഷ് ഷെർല (താനാജി ദ് അൺസങ് വാരിയർ)
ചമയം - ടിവി രാം ബാബു (നാട്യം)
സംഗീത സംവിധാനം - എസ് തമൻ (അല വൈകുന്ദാപുരമലു)
പശ്ചാത്തല സംഗീതം - ജി.വി പ്രകാശ് കുമാർ (സൂരരൈ പോട്ര്)
ഗാനരചന - മനോഡജ് മുൻതാഷീർ
നൃത്ത സംവിധാനം - സന്ധ്യ രാജു (നാട്യം)
മികച്ച സംഘട്ടന സംവിധാനം - മാഫിയ ശശി, രാജേശേഖർ, സുപ്രീം സുന്ദർ (അയ്യപ്പനും കോശിയും)
പ്രത്യേക ജൂറി പുരസ്കാരം - വാങ്ക്
മലയാള സിനിമ - തിങ്കളാഴ്ച നിശ്ചയം ( പ്രസന്ന ഹെഗ്ഗ്ഡെ)
സിനിമാ സംബന്ധിയായ പുസ്തകം - ദ ലോങ്ങസ്റ്റ് കിസ് (കിശ്വർ ദേശായി)
വിദ്യാഭ്യാസ ചിത്രം-ഡ്രീമിങ് ഓഫ് വേർഡ്സ് (മലയാളം, സംവിധായകൻ നന്ദൻ)