അനശ്വരനാകുക... പിന്നെ മരിക്കുക

Memoirs

 

ഫ്രഞ്ച് 'നവതരംഗ സിനിമ'യുടെ സ്വാധീനവലയത്തില്‍ 1960-ല്‍ നിര്‍മിച്ച അദ്ദേഹത്തിന്റെ  ആദ്യ ഫീച്ചര്‍ സിനിമയായിരുന്നു ബ്രത്ത്‌ലസ് (A bout de souffle).ജമ്പ് കട്ടുകളിലൂടെ കഥാപരിസരം മുന്നോട്ടു കൊണ്ടു പോയ വിഭിന്നമായ കാഴ്ചാനുഭവം നല്കിയ ചിത്രം.

ഇറ്റലിയിലേക്കു തന്ത്രപരമായി ചേക്കാറാനുള്ള  ശ്രമത്തിനിടയില്‍ തന്റെ  കാമുകിയായ പട്രീഷ്യ തന്നെ തന്ത്രപൂര്‍വം നായകനെ  കുടുക്കി പോലീസിനൊറ്റുകൊടുക്കുന്നു. പോലീസെത്തുന്നതിനു കാരണം താനാണെന്നു അവള്‍ മൈക്കല്‍ മിഷേൽ എന്ന തന്റെ  കാമുകനോടു പറയുന്നുണ്ട്. അവസാനം പോലീസിന്റെ വെടിയുണ്ടയേറ്റ് മിഷേല്‍ മരിക്കുന്നു.ഒരര്‍ത്ഥത്തില്‍ മൈക്കല്‍ മിഷേല്‍ തന്റെ മരണം സ്വയം തിരെഞ്ഞെടുത്തതാണെന്നാണ് പിന്നീട് പ്രേക്ഷകനു  മനസിലാക്കാനാവുക. ഈ സംഭവത്തിനു ശേഷം ഒരെഴുത്തുകാരിയാവാന്‍ ശ്രമിക്കുകയാണ് പട്രീഷ്യ.

ഒടുവില്‍ മൈക്കല്‍ മിഷേലിന്റെ കഥ, അവളുടെ ഇഷ്ടത്തിന്നനുസരിച്ച് കഥയാക്കാനുള്ള ശ്രമത്തിലാണ്. ഇതായിരുന്നു ബ്രത്ത്‌ലസ് (A bout de souffle) എന്ന ചിത്രത്തിന്റെ  രത്ന ചുരുക്കം. പക്ഷെ സംവിധായകൻ തന്റെ  ദൃശ്യഭാഷയിൽ ഇത് അണിയിച്ചൊരിക്കുന്ന രീതിയാണ് പ്രേക്ഷകനെ ഈ സിനിമ എന്നും ഓർക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. ഞെട്ടലും വിഭ്രമവും കുടിച്ചേർന്ന  ഒരു വല്ലാത്ത അവസ്ഥയിലേക്ക് പ്രേക്ഷകരെ ഈ സിനിമാ കാഴ്ച എത്തിക്കുന്നു. അന്യതാബോധമുള്ള ഒരു തലമുറയിലെ നായകന്‍ അതാണ് മൈക്കല്‍ മിഷേല്‍ എന്ന് ഇന്നും പ്രേക്ഷകനെ ഓർമ്മപ്പെടുത്തുന്ന ചിത്രം....

 

ആ ചിത്രത്തിലെ ഒരു സംഭാഷണമാണ് ചുവടെ...

ചിത്രത്തിൽ ഇതാണ് സന്ദർഭം.

Patricia Franchini :
What is your greatest ambition in life?

Parvulesco :
To become immortal... and then die.

അതെ immortal ആയി തന്നെ ആ ചിത്രത്തിന്റെ  സംവിധായകനും മരിച്ചു. പ്രേക്ഷകരുടെ മനസ്സിൽ തന്റെതായ ഒരിടമുണ്ടാക്കി മരിക്കാത്ത ഓർമ്മകൾ നല്കി യാത്രയായി...

നന്ദി മാസ്റ്റർ ഴാങ് ലുക്ക് ഗോദാര്‍ദ്... നിങ്ങൾ ഞങ്ങൾക്കു  തന്ന ഒരു പാട് സിനിമകൾക്ക്....