ആദ്യം കാണികൾ, പിന്നെ നിരൂപകർ..

Info

ദുൽഖർ സൽമാൻ, സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവർ അഭിനയിച്ച് ബാൽകി സംവിധാനം ചെയ്യുന്ന "ചുപ്" സെപ്റ്റംബർ 23- ന് ഇന്ത്യയൊട്ടാകെ റിലീസ് ആവുകയാണ്... സിനിമാ നിരൂപകരെ തുടർകൊല ചെയ്യുന്ന ഒരു സൈക്കോപാത്തിന്റെവേഷം ആണ് ദുൽഖർ ഈ സിനിമയിൽ ചെയ്യുന്നത്. ഈ സിനിമയുടെ പ്രമേയവുമായി യോജിക്കുന്ന രീതിയിലുള്ള പ്രൊമോഷൻ ആണ് ഇതിന്റെ പിന്നണിയിലുള്ളവർ വിഭാവന ചെയ്തിരിക്കുന്നത്. സിനിമാ റിലീസ് ആവുന്നതിന് മുമ്പ് നിരൂപകർക്കും പത്രപ്രവർത്തകർക്കും സൗജന്യ പ്രിവ്യൂ ഷോ എന്നതാണ് കാലാകാലങ്ങളായി സിനിമാ ഇൻഡസ്ട്രിയിൽ തുടർന്ന് വരുന്ന രീതി... അതിനെ മാറ്റിയെഴുതുകയാണ് ചുപ്പിന്റെഅണിയറ പ്രവർത്തകർ. കൊച്ചി ഉൾപ്പടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഇന്ന് രാത്രി ഏഴ് മണിക്ക് ഒരു സൗജന്യ ഷോ സംഘടിപ്പിച്ചിരിക്കുകയാണ്. നിരൂപകർക്കല്ല...പ്രേക്ഷകർക്ക്. ഈ സൗജന്യ ഷോയുടെ ടിക്കറ്റുകൾ കഴിഞ്ഞ ദിവസം ബുക്കിംഗ് തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ സോൾഡ് ഔട്ട് ആയിരുന്നു.

സിനിമ കണ്ട് കഴിഞ്ഞാൽ പ്രേക്ഷകർക്ക് അവരുടെ അഭിപ്രായം തിയേറ്ററിൽ വച്ച് തന്നെ രേഖപ്പെടുത്താൻ ഒരു റിവ്യൂ wall കൂടി ഒരുക്കിയിട്ടുണ്ട്. 

പരസ്യ രംഗത്ത് ഇരുപത്തി അഞ്ച് വർഷങ്ങളിലേറെ പ്രവർത്തിക്കുകയും മുൻ നിര ബ്രാൻഡുകളുടെ ശ്രദ്ധേയമായ പരസ്യങ്ങൾ തയ്യാറാക്കുകയും ചെയ്ത ബാൽകി ആണ് ഈ സിനിമയുടെ സംവിധായകൻ എന്നത് കൊണ്ട് ഇതിലും ഇതിനപ്പുറവും ഉള്ള മാർക്കറ്റിംഗ് യുക്തി പ്രതീക്ഷിക്കാം...

ഇവിടെ സിനിമയുടെ പ്രമേയം (Revenge of an Artist) ഈ പ്രമോഷനുമായി ഒത്ത് പോകുന്നു എന്നിരിക്കുമ്പോൾ തന്നെ ഈ തന്ത്രം വിജയിച്ചാൽ മറ്റ് സിനിമാ പ്രവർത്തകരും ഇത് പിന്തുടരാനുള്ള സാധ്യതയുമുണ്ട്.

ബാൽകി ചെയ്ത ഒരു പരസ്യ വാചകം തന്നെ കടമെടുത്താൽ "വാട്ട് ആൻ ഐഡിയ സർ ജി"

Comment