ഈ ശബ്ദം ഇന്നത്തെ ശബ്ദം - ശ്രദ്ധേയനാകുന്ന അമൽ ജോസ്

Profiles

ക്രിസ്റ്റഫർ സിനിമയിലെ വില്ലന് ആരാണ് ഡബ് ചെയ്ത്? സോഷ്യൽമീഡിയ കുറേ കാലമായി അന്വേഷിക്കുകയാണ് ആ ആർട്ടിസ്റ്റി​നെ. അമൽ ജോസ് എന്ന മിടുമിടുക്കനാണ്  ബഹളവും ഏച്ചുകെട്ടലുകളുമില്ലാതെ ശബ്ദം നൽകി​  ആ വില്ലനെ അവതരി​പ്പി​ച്ച  വിനയ് റായ്ക്ക് പൂർണത നൽകിയത്. ഡബ്ബിംഗ് ആർട്ടിസ്റ്റ് മാത്രമല്ല അമൽ... അന്തർദേശീയ ബ്രാൻഡുകളിൽ ഈ ശബ്ദം ലോകം കേട്ടു കൊണ്ടിരിക്കുകയാണ്.  അമലിന്റെ വിശേഷങ്ങളിലേക്ക്..

അമലിനെ തിരഞ്ഞെടുത്തതിന് കാരണം 'സീതാരാമം' എന്ന ചിത്രവും ഇൻസ്റ്റഗ്രാമുമായിരുന്നു. അത് മികച്ചൊരു തീരുമാനമായിരുന്നെന്ന് സിനിമ കണ്ടവരും പ്രശംസിക്കുന്നു. വിനയ് ‌റായ്‌യുടെ മുറി മലയാളത്തെ അസ്സൽ പരുവത്തി​ൽ രൂപപ്പെട‌ുത്തി​.അമൽ പാട്ട് പഠി​ക്കണമെന്ന് ഏറ്റവും വലി​യ ആഗ്രഹം അമ്മ മേഴ്‌സി​ക്കായി​രുന്നു. അവർക്ക് സംഗീതം പ്രാണനായി​രുന്നു. കുട്ടി​ക്കാലത്ത് വലി​യ ഇഷ്ടമൊന്നുമി​ല്ലെങ്കി​ലും അമൽ ശാസ്ത്രീയസംഗീതം പഠി​ച്ചു തുടങ്ങി​യത് അമ്മയ്‌ക്ക് വേണ്ടി​യായി​രുന്നു. ഓർക്കാപ്പുറത്ത് അമ്മ യാത്രയായപ്പോൾ, അമ്മ സ്‌നേഹത്തോടെ നൽകി​യ സംഗീതമായി​രുന്നു അമലി​നെ  ചേർത്തുപി​ടി​ച്ചത്. അമ്മ അമലി​ന് നൽകി​യ ഏറ്റവും വലി​യ സമ്മാനവുംഅതായി​രുന്നു. ശബ്‌ദം കൊണ്ടാണ് താൻ ജീവിക്കാൻ പോകുന്നതെന്ന്  അമൽ തി​രി​ച്ചറി​ഞ്ഞത് ആ നി​മി​ഷം മുതലാണ്.

അന്ന് ശബ്‌ദമെന്നാൽ സംഗീതം മാത്രമായിരുന്നു അമലിന്. എന്നാൽ കാലം കടന്നുപോയപ്പോൾ ശബ്‌ദം അതിന്റെ എല്ലാതരം വൈവിദ്ധ്യങ്ങളോടെയും അങ്കമാലിക്കാരൻ അമലിനെ അനുഗ്രഹിച്ചു. ഇന്നിപ്പോൾ കാക്കനാട്ടെ സ്റ്റുഡിയോയിലിരുന്ന് ഫോർഡിനും ആഷറിനും തുടങ്ങിയ വൻ അന്തർദേശീയ ബ്രാൻഡുകൾക്ക്  അമൽ ജോസ് ശബ്ദമാകുന്നു, സിനിമകളിൽ ശബ്‌ദതാരമാകുന്നു, വിദേശത്തു നിന്നുള്ള   പോഡ്കാസ്റ്റുകളും മ്യൂസി​യം നറേറ്റീവുകളും കോർപ്പറേറ്റ്  പരസ്യങ്ങളും ഒന്നാന്തരമായി​ ചെയ്യുന്നു. ബെൻഹർ എന്ന മ്യൂസിക്ക് ബാൻഡി​ൽ സുഹൃത്തി​നൊപ്പംആൽബങ്ങൾ നിർമ്മിക്കുന്നു, പാട്ടുപാടുന്നു, പരസ്യമേഖലയിൽ hippiefilms production എന്ന പ്രൊഡക്ഷൻ ഹൗസുമുണ്ട്.ക്രിസ്റ്റഫർ സിനിമയിലെ വില്ലനായ വിനയ് റായ്‌ക്ക് ശബ്ദമാകാൻ അമലിനെ തിരഞ്ഞെടുത്തതിന് കാരണം 'സീതാരാമം' എന്ന ചിത്രവും ഇൻസ്റ്റഗ്രാമുമായിരുന്നു. അത് മികച്ചൊരു തീരുമാനമായിരുന്നെന്ന് സിനിമ കണ്ടവരും പ്രശംസിക്കുന്നു. വിനയ് ‌റായ്‌യുടെ മുറി മലയാളത്തെ അസ്സൽ പരുവത്തി​ൽ രൂപപ്പെട‌ുത്തി​. വി​നയ് റായ്‌യെ മമ്മൂട്ടി​യുടെ വി​ല്ലനാക്കി​യതി​ൽ അമലി​ന്റെ ശബ്ദവും തോളോടു തോൾ ചേർന്നു നി​ന്നു എന്നു പറയണം. വി​ല്ലൻമാരുടെ അലറി​വി​ളി​ക്കുന്ന തരംശബ്ദമോ, സംഭാഷണ കസർത്തുകളോ ആയി​രുന്നി​ല്ല ആ കഥാപാത്രത്തി​ന്റേത്. പതി​യെയും മൂർച്ചയേറി​യതുമായ സംഭാഷണങ്ങളെ അമൽ ഉജ്ജ്വലമാക്കി​. 'തി​രി​മാലി'​ ആയി​രുന്നു ആദ്യം ചെയ്‌ത സി​നി​മ. ഡബ്ബിംഗ് ആർട്ടി​സ്റ്റ് സൈനബ് വഴി​യാണ് ആദ്യ അവസരം ലഭി​ച്ചത്.  

അമൽ പത്താം ക്ളാസിനപ്പുറം ബിരുദം വരെ പഠിച്ചത് വിദൂരവിദ്യാഭ്യാസം വഴിയാണ്. അമലിനെ മനസിലാക്കി കൂടെ നിന്ന് സകലവിധ പിന്തുണയും നൽകിയ അച്‌ഛൻ ജോസും  കുടുംബവുമാണ് അമലിന്റെ ഏറ്റവും വലിയ ഭാഗ്യം. അവർ പഠിക്കൂ പഠിക്കൂ എന്ന് പറഞ്ഞ് വടിയെടുത്തി​ല്ല, കണ്ണുരുട്ടിയില്ല. സംഗീതമാണ് ഇഷ്‌ടമെന്ന് പറഞ്ഞപ്പോൾ ആ വഴി വിട്ടു. കർണാടക സംഗീതം പഠിച്ചു. എല്ലാ കുട്ടികളും പഠിച്ചശേഷം കരിയർ തീരുമാനിക്കുമ്പോൾ കരിയർ കണ്ടുപിടിച്ചശേഷം അതിനൊപ്പം പഠനം  മുഴുമിപ്പിച്ച ധൈര്യം കൂ‌ടിയാണ് അമൽ. ചെറി​യ പ്രായത്തി​ലേ പാട്ടുപരി​പാടി​കൾക്കും ഡബിംഗിനും പോയി​ തുടങ്ങി​.

amal jose 2.jpg

Amal Jose
Amal Jose

സംഗീത സംവിധായകനായ മനുരമേശ്  'ക്യുട്ടി പൈ കേക്കി' ന്റെ പരസ്യത്തിൽ ഡബ് ചെയ്യാൻ വിളിച്ചതാണ് പ്രൊഫഷണൽ അരങ്ങേറ്റമെന്ന് പറയാം. അന്നാണ് ഇങ്ങനെ ഒരു കരിയർ ഉണ്ടെന്ന് തന്നെ  അമൽ മനസിലാക്കിയത്. പിന്നീട് അന്തർദേശീയ ബ്രാൻഡുകൾ ഉൾപ്പെടെയുള്ളവർ അമലിനെ തേടിയെത്തി. അതിന് പ്രധാനമായും സഹായിച്ചത്   fiverr എന്ന അന്തർദേശീയ പ്ളാറ്റ് ഫോമാണ്.  ലോകമെമ്പാടുമുള്ള ആർട്ടി​സ്റ്റുകളെ കാണാൻ കഴി​യുന്ന ഇടമാണത്. യൂറോപ്പ്. കാനഡ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ കോർപ്പറേറ്റ് കമ്പനികളുടെ ശബ്ദമാണി​പ്പോൾ അമൽ. ശബ്‌ദം കൊണ്ട് ഇത്രമാത്രം ചെയ്യാൻ കഴിയുമോ എന്ന് അമലിനെ തന്നെ വിസ്‌മയിപ്പിച്ച വേദി. കാനഡയിലുൾപ്പെടെയുള്ള പ്രശസ്‌ത കമ്പനികളുമായി ഇപ്പോൾ കരാർ ഉണ്ട്. അമലിന്റെ പേജിൽ ലോകത്തെമ്പാടും ഈ ശബ്ദം പറന്നു നടക്കുന്നതിന്റെ സാക്ഷ്യങ്ങളും കാണാം.

കൊവിഡ് കാലം അവസരങ്ങളുടെ വലിയൊരു ലോകമാണ് അമലിന് മുന്നിൽ തുറന്നിട്ടത്. സ്റ്റുഡിയോയിലെത്താൻ പോലും പരിമിതിയുണ്ടായിരുന്ന ആ കാലത്താണ് അമൽ ഓൺ​ലൈനായി​ ഡബ് ചെയ്യാൻ സ്റ്റുഡിയോ തുടങ്ങിയത്. ഓൺലൈൻ സാദ്ധ്യതകളെല്ലാം തന്നെ അമൽ ഇപ്പോൾ നല്ലരീതി​യി​ൽ ഉപയോഗി​ക്കുന്നു.

കഥ പറയുന്ന രീതിയിലുള്ള അവതരണം പ്രി​യപ്പെട്ടതായതു കൊണ്ട്  സ്റ്റോറി ബുക്കുകളിലൂടെയും ആഡിയോ ബുക്കുകളിലൂടെയും അമലി​ന്റെ ശബ്ദം ലോകം കേട്ടുകൊണ്ടി​രി​ക്കുന്നു. ഡബിംഗുകളുടെ തിരക്കിലും പാട്ടിനോടും സംഗീതത്തോടുമുള്ള ഇഷ്‌ടം അമൽ വിട്ടുകളഞ്ഞിട്ടില്ല. 'ബെൻഹർ' എന്നു പേരി​ട്ട  എന്ന ആ സംഗീയയാത്രയിൽ പ്രിയകൂട്ടുകാരൻ  ഗിറ്റാറിസ്റ്റ് വിഷ്ണു ദാസും കൂടെയുണ്ട്.  'ബൈ ദ റിവർ' 'ഡാൻസിംഗ് ചെയർ, 'റൺ എവേ' തുടങ്ങിയ ആൽബങ്ങളെല്ലാം നന്നായി സ്വീകരിക്കപ്പെട്ടവയാണ്. സംഗീത സംവി​ധാനത്തി​ലും അമൽ ഒരു കൈ നോക്കി​യി​ട്ടുണ്ട്. നടനും സംവി​ധായകനുമായ വി​നീത് കുമാർ സംവി​ധാനം ചെയ്‌ത 'സൈമൺ​ ഡാനി​യേൽ' എന്ന ചി​ത്രത്തി​ൽ ടൈറ്റി​ൽ സോംഗും  'ഡി​യർ ഫ്രണ്ട്' സി​നി​മയുടെ ടൈറ്റിൽ ട്രാക്ക് ബാക്ക്  ഗ്രൗണ്ട് സ്‌കോറും ഒരുക്കി​. വി​ദേശങ്ങളി​ൽ ശബ്ദത്തി​ന് വലി​യ സാദ്ധ്യതകളുണ്ടെന്ന് അമൽ പറയുന്നു. ഫൈവർ പ്ളാറ്റ് ഫോമി​ൽ തന്നെ ശബ്ദ ആർട്ടി​സ്റ്റുകൾക്ക് വലി​യ സാദ്ധ്യതയുണ്ട്. അതേ പോലെ കോർപ്പറേറ്റ് കമ്പനി​കൾ, സ്ളൈഡ് ഷോകൾ എന്നി​ങ്ങനെ ശബ്ദത്തി​ന്  അപാരസാദ്ധ്യതകളുണ്ട്.

എല്ലായി​ടത്തും ആശയവി​നി​മയമാണ് പ്രധാനം. കേൾക്കുന്നയാളി​ലേക്ക് കണക്റ്റ് ചെയ്യണം, അവർക്ക് രസകരമായി​ തോന്നണം. താഴ്‌ന്നും ഉയർന്നും സഞ്ചരി​ക്കേണ്ട ശബ്‌ദസന്നി​വേശത്തി​ലെ ഏറ്റവും വി​ല പി​ടി​ച്ച പാഠങ്ങളെല്ലാം അമ്മയുടെ നി​ർബന്ധം കൊണ്ടു പഠി​ച്ച സംഗീതം നൽകി​യതാണ് അമലി​ന്. സ്വന്തം മ്യൂസി​ക്ക് ബ്രാൻഡി​ന്റെ നേതൃത്വത്തി​ൽ ആൽബവും കണ്ടന്റുകളുണ്ടാക്കണം,  നല്ല സി​നി​മകളുടെ ഭാഗമാകണം എന്നി​ങ്ങനെ അമലി​ന് മുന്നോട്ടേക്ക് ഇനി​യും യാത്ര ചെയ്യേണ്ടതുണ്ട്. ആ സ്വപ്‌നങ്ങളി​ലേക്ക് അമൽ ചി​റക് വി​രി​ച്ചു പറക്കുന്നു.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക