ദയാരഹിതമായ യാഥാർത്ഥ്യബോധം പലപ്പോഴും കാല്‍പ്പനികമായ ആദർശവൽക്കരണങ്ങളിൽ നിന്നും അതിഭാവുകത്വങ്ങളിൽ നിന്നും പത്മമാജന്റെ കലയെ രക്ഷിച്ചു പോവുന്നു.ഏത് മാധ്യമത്തേയും സമ്പന്നമാക്കാൻ ശക്തമായിരുന്നു അദ്ദേഹത്തിന്റെ ജീവിതാവബോധം.പരുഷമായൊരു കവിത്വം കൊണ്ട് പത്മരാജൻ അടിസ്ഥാന ചോദനകളെ പരിചരിച്ചു.അദ്ദേഹത്തെ ജന്മവാസനകളുടെ കവി എന്നു വിശേഷിപ്പിക്കുവാൻ ഞാനാഗ്രഹിക്കുന്നു - ബാലചന്ദ്രൻ ചുള്ളിക്കാട്.
ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട് “ജന്മവാസനകളുടെ കവിയെന്ന് “ വിശേഷിപ്പിച്ച മലയാളത്തിന്റെ പ്രിയ കഥാകാരനും തിരക്കഥാകൃത്തും സിനിമാ സംവിധായകനുമായിരുന്ന പി പത്മരാജൻ വേർപിരിഞ്ഞിട്ട് 21 വർഷം തികയുകയാണ്.മലയാള സിനിമയുടെ സമ്പൂർണ്ണ ചരിത്രത്തിലേക്കും പഠനത്തിലേക്കും ലക്ഷ്യമുറപ്പിച്ച ഈ വെബ് സൈറ്റ് പത്മരാജനുമായി ബന്ധപ്പെട്ട ചില പരിപാടികളെയും ആർട്ടിക്കിളുകളേയും പരിചയപ്പെടുത്തുന്നു.
- ശ്രീ.രാജേഷ് മേനോൻ സംവിധാനം ചെയ്ത “ കടൽക്കാറ്റിലേക്കൊരു ദൂരം “ എന്ന ഹ്രസ്വചിത്രം 2011 ജനുവരി 23 ഞായറാഴ്ച്ച തൃശ്ശൂർ സാഹിത്യ അക്കഡമി ഹാളിൽ അരങ്ങേറുന്നു. കൂടുതൽ വിവരങ്ങൾ ഇവിടെ നിന്ന് വായിക്കാം.
- കല്യാണിക്കുട്ടി തയ്യാറാക്കിയ ശ്രീ പത്മരാജന്റെ വിശദമായ ഡാറ്റാ പ്രൊഫൈൽ ഇവിടെക്കാണാം.
- നിശി തയ്യാറാക്കിയ വ്യത്യസ്തമായ ഒരു പത്മരാജൻ അനുസ്മരണക്കുറിപ്പ് ഇവിടെ വായിക്കാം.
- ജീവിച്ചിരിക്കുന്നവരുടെ മനസ്സിൽ ബാക്കി വെയ്ക്കുന്ന അടയാളങ്ങളിലൂടെയാന് ഒരാൾ മരണത്തെ തോല്പ്പിക്കുന്നത്. കൂട്ടായവരുടെ ഓർമ്മകളിൽ പത്മരാജൻ.രാജേഷ് മേനോന്റെ “കടൽക്കാറ്റിലേക്കൊരു ദൂരം “ എന്ന ഹ്രസ്വചിത്രത്തെ അടിസ്ഥാനമാക്കി അചിന്ത്യാമ്മ തയ്യാറാക്കിയ നുറുങ്ങുകൾ ഇവിടെ.