എം ജി ശ്രീകുമാറിന്റെ ഗാനമേള വെറുപ്പിച്ചു

ഒരുപാടു നാളുകൾക്കു ശേഷമാണു് ഒരു ഗാനമേള കേൾക്കാൻ ഇടവന്നതു്. അതു് എം ജി ശ്രീകുമാർ നയിക്കുന്ന ടീമിന്റേതായപ്പോൾ നല്ല സന്തോഷം തോന്നി. എന്നാൽ സന്തോഷമൊക്കെ പെട്ടെന്നു തന്നെ പോയി. മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഇറങ്ങിയിട്ടുള്ളതിൽ ഏറ്റവും കച്ചറ ഡപ്പാങ്കൂത്തു് പാട്ടുകളുടെ സെലക്ഷൻ ആണു് അവർ പാടിയതു്. അധികം നേരം സഹിച്ചിരിക്കാൻ സാധിക്കാതെ പകുതിയായപ്പോൾ എണീറ്റു പോകേണ്ടി വന്നു. കൂടെ പാടുന്ന റിമിടോമിയ്ക്കും മറ്റു സ്റ്റാർസിങ്ങർമാർക്കും, പതിനായിരക്കണക്കിനു വരുന്ന കാണികളുടെ ഇടയിൽ കുടിച്ചു ബോധമില്ലാതെ കാലുറയ്ക്കാതെ ഒരു താളവുമില്ലാതെ ചാടിത്തുള്ളുന്ന വിരലിലെണ്ണാവുന്നവർ മാത്രമാണു് ശ്രോതാക്കളായി തോന്നിയതു്, അവരാണു് പാടാൻ ഊർജ്ജം തരുന്നതു് എന്നു് ഇടയ്ക്കിടെ നാണില്ലാതെ വിളിച്ചു കൂവുന്നുമുണ്ടായിരുന്നു. കഷ്ടം എന്നല്ലാതെ എന്തു പറയാൻ.

പകൽവെയിലിൽ നല്ല പാണ്ടിമേളം കേട്ടു് ആത്മാവു തൃപ്തിയടഞ്ഞിരുന്നതു കൊണ്ടു് ഇന്നലത്തെ ജീവിതം പാഴായില്ല.

വേദി: സിടിഎംഎ സംഘടിപ്പിച്ച ഓണാഘോഷം 'ആവണിപ്പൂവരങ്ങ് 2011', ചെന്നൈ.
തിയ്യതി: 25 സെപ്തംബർ 2011 

Comment