എന്നാലും എന്റെ ദാസേട്ടാ.....!!!

ഈ അടുത്ത സമയത്ത് റിയാലിറ്റി സംഗീത ഷോകളിലെ എസ്.എം.എസ് തെണ്ടലിനെക്കുറിച്ച് പറഞ്ഞ് കൈയ്യടി നേടിയ ദാസേട്ടൻ ഇക്കഴിഞ്ഞ ദിവസം ഐഡിയാ സ്റ്റാർ സിങ്ങറിൽ സമ്മാനം കൊടുക്കാൻ ചെന്ന് ആ കൈയടിച്ചവരെ മുഴുവൻ മണ്ടന്മാരാക്കിക്കളഞ്ഞു. ഇതൊരിക്കലും പ്രതീക്ഷിച്ചില്ല ദാസേട്ടാ. മൈക്ക് കയ്യിൽ കിട്ടിയാൽ എന്താണ് പറയുന്നതെന്ന് അങ്ങേയ്ക്കു തന്നെ നല്ല നിശ്ചയം ഇല്ലെന്ന് തോന്നുന്നു ചിലപ്പോൾ ആ വാക്കുകൾ കേട്ടാൽ. ഇതൊക്കെ അങ്ങയുടെ ഗാനങ്ങളെ അഗാധമായി സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവർക്ക് സഹിക്കാൻ കഴിയാത്ത കാര്യമാണെന്ന് അങ്ങേയ്ക്കു വല്ല നിശ്ചയവും ഉണ്ടോ ആവോ?


കൂടാതെ കൽപ്പന എന്ന ഗായിക ഇവിടെയെങ്ങും ജനിക്കേണ്ടവളല്ലായിരുന്നു എന്നു വരെ പറഞ്ഞു കളഞ്ഞു!!! അമേരിക്കയിൽ ജനിച്ചുവളർന്ന വിജയിന്റെ അവസ്ഥ എന്താണ് സാർ?
ദയവു ചെയ്ത് മൈക്കെടുത്താൽ പാടുകയേ ചെയ്യാവൂ എന്നൊരപേക്ഷയുണ്ട്. ഇതേ പോലെ ഒന്ന് പറഞ്ഞിട്ട് മറ്റൊന്നു പ്രവർത്തിക്കുകയും അതിരു കടന്ന് പറയുകയും ചെയ്യുന്നത് അങ്ങയെ ഒരു വിഗ്രഹമായി മനസ്സിൽ ആരാധിക്കുന്നവർക്ക് ഒരിക്കലും താങ്ങാൻ കഴിയില്ല.

Comment