70കളുടെ പകുതി. ഉദയഭാനു യേശുദാസിനെക്കൊണ്ട് “ശബരിഗിരീശ്വര സൌഭാഗ്യദായകാ ശരണംതവ ചരണം” ഉം”ജീവപ്രപഞ്ചത്തിൻ ആധാരമൂർത്തിയാം” ഉം പാടിയ്ക്കുന്നു. ദേവസ്വംബോർഡ് (ജി. പി.മംഗലത്തുമഠം-പ്രസുഡന്റ്) നിർമ്മിച്ച ‘അയ്യപ്പഭക്തിഗാനങ്ങൾ” എന്ന ആൽബത്തിനു വേണ്ടി. യേശുദാസിനുവേണ്ടി “അല്ലിയാമ്പൽക്കടവിലന്നരയ്ക്കു വെള്ളം“ ഉൾപ്പടെപാട്ടുകൾ നീക്കിവച്ചയാളാണ് ഉദയഭാനു.
കറുപ്പും വെളുപ്പും: ഉദയഭാനുവിന്റെ ഷർട് ശ്രദ്ധിക്കുക. കറുപ്പ് ഷേഡിലുള്ളതോ നിറബാഹുല്യമുള്ളതോ ആയ വേഷത്തിലാണ് അദ്ദേഹം കാണപ്പെട്ടത്. ബാല്യകാലം അതികഷ്ടതരമായതിനാലായിരിക്കാം പിൽക്കാലജീവിതം നിറങ്ങൾ നിറഞ്ഞതാക്കാൻ ശ്രമിച്ചത് എന്നൊരു പരാമർശമുണ്ട്.
പ്രൊഫൈലുകൾ - കെ പി ഉദയഭാനു, കെ ജെ യേശുദാസ്