തിയറ്ററുകൾ പത്തൊൻപതാം നൂറ്റാണ്ടിലേക്ക്

News

വിനയൻ സംവിധാനം ചെയ്യുന്ന 'പത്തൊൻപതാം നൂറ്റാണ്ട്' എന്ന ചിത്രം അറ്റ്മോസ് മിക്സിംഗ് പൂർത്തിയായി റിലീസിന് തയ്യാറെടുക്കുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്യപ്പെടും എന്ന്  സംവിധായകൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വഴി അറിയിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ പുതിയ ട്രെയിലർ ഉടൻ പുറത്തിറങ്ങുന്നതാണ്.

സംവിധായകൻ വിനയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്,

["പത്തൊൻപതാം നൂറ്റാണ്ടിൻെറ അറ്റ്മോസ് മിക്സിംഗ് പൂർത്തിയായി... അടുത്ത ദിവസങ്ങളിൽ തന്നെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്യുന്നതാണ്... പുതിയ ട്രെയിലറും റിലീസിനു മുൻപായി നിങ്ങളുടെ മുന്നിലെത്തും.. 

ഈ ചിത്രത്തിൽ സിജു വിത്സൺ എന്ന യുവനായകൻെറ ആക്ഷൻ രംഗങ്ങളും അഭിനയവും പ്രേക്ഷകർ ഇഷ്ടപ്പെടും ചർച്ച ചെയ്യപ്പെടും എന്നു ഞാൻ വിശ്വസിക്കുന്നു..

സിജുവിനോടൊപ്പം അനുപ് മേനോനും ചെമ്പൻ വിനോദും, സുരേഷ് കൃഷ്ണയും, ഇന്ദ്രൻസും, സുദേവ് നായരും അടങ്ങിയ അൻപതോളം പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്.. ഷാജികുമാറും, വിവേക് ഹർഷനും, സന്തോഷ് നാരായണനും,എം ജയചന്ദ്രനും, അജയൻ ചാലിശ്ശേരിയും, എൻ എം ബാദുഷയും, പട്ടണം റഷീദും,ധന്യാ ബാലകൃഷ്ണനും സുപ്രീം സുന്ദറും അടങ്ങിയ പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരുടെ ഒരു വലിയ നിര എന്നോടൊപ്പം ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നു..

ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന, നവോത്ഥാന നായകനായ ധീര സാഹസികൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്ന  ഈ ചരിത്ര സിനിമ എന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. എല്ലാ സുഹൃത്തുക്കളുടെയും സപ്പോർട്ട് ഉണ്ടാകുമല്ലോ?"]

ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സന്‍ അവതരിപ്പിക്കുന്നു. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ടിനിടോം, വിഷ്ണു വിനയ്, ഇന്ദ്രന്‍സ്,രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍കൃഷ്ണ, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്ജ്, , സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.കൂടാതെ വേറെയും ഒരുപാട് താരങ്ങളും നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തിൽ അണിനിരക്കുന്നു.

ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന്

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചിത്രം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചിത്രം

ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - വി സി പ്രവീണ്‍, ബൈജു ഗോപാലന്‍ & കൃഷ്ണമൂർത്തി, പ്രോജക്റ്റ് ഡിസൈനര്‍ - ബാദുഷ, കലാസംവിധാനം - അജയന്‍ ചാലിശ്ശേരി, എഡിറ്റിങ് - വിവേക് ഹര്‍ഷന്‍. 

മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യും - ധന്യാ ബാലക്യഷ്ണന്‍, സൗണ്ട് ഡിസൈന്‍ - സതീഷ്, സ്റ്റില്‍സ് - സലീഷ് പെരിങ്ങോട്ടുകര, പരസ്യകല - ഓള്‍ഡ് മങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍ - ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍ - സംഗീത് വി എസ്, അര്‍ജ്ജുന്‍ എസ് കുമാര്‍, മിഥുന്‍ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം എസ്, അളകനന്ദ ഉണ്ണിത്താന്‍, ആക്ഷന്‍ - സുപ്രീം സുന്ദര്‍, രാജശേഖന്‍, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രാജൻ ഫിലിപ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ - ജിസ്സൻ പോള്‍, റാം മനോഹര്‍, പി ആർ ഒ - എ എസ് ദിനേശ്.

Relates to: 
പത്തൊൻപതാം നൂറ്റാണ്ട്
വിനയൻ
Contributors: