'ഓതിരം കടകം' പിന്നെ ദുൽഖറും

News

നടനും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ 'ഓതിരം കടകം' അതിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ചിത്രീകരണത്തിലേക്ക് കടക്കുകയാണ്. ചിത്രത്തിൽ ദുൽക്കർ സൽമാനാണ് പ്രധാന വേഷത്തിലെത്തുന്നത്.

'പറവ'യ്ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന 'ഓതിരം കടകം' എന്ന സിനിമയെക്കുറിച്ച്, 2021-ലെ തന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള ഒരു ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദുൽഖർ സൽമാൻ ആരാധകരെ അറിയിച്ചത്.മാസങ്ങളോളം നീണ്ട പ്രീ-പ്രൊഡക്ഷൻ ജോലികൾക്കു ശേഷം ചിത്രീകരണം തുടങ്ങാനുള്ള ഡേറ്റ് അനൗൺസ് ചെയ്യാൻ പോവുകയാണ് ടീം 'ഓതിരം കടകം'.

നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന 'കിംഗ് ഓഫ് കൊത്ത' എന്ന തന്റെ സ്‌പെഷ്യൽ പ്രോജക്റ്റിലേക്ക് കടക്കുന്നതിനു മുൻപ് 'ഓതിരം കടകം' പൂർത്തിയാക്കാനുള്ള പ്ലാനിലാണ് ദുൽക്കർ സൽമാനെന്ന് റിപ്പോർട്ടുകൾ പറയുന്നു.     
 

Comment