മലയാളത്തിൽ നിന്നൊരു പാൻ ഇന്ത്യൻ 'നെയ്മർ'

News

യുവതാരങ്ങളായ മാത്യു തോമസും നസ്‌ലെൻ കെ ഗഫൂറും വീണ്ടും വാർത്തകളിൽ ഇടം പഠിക്കുകയാണ്. ഇരുവരുടെയും മുൻ ചിത്രങ്ങളായ ‘തണ്ണീർ മത്തൻ ദിനങ്ങൾ’, ‘ജോ & ജോ’ എന്നിവ ബോക്സ് ഓഫീസ് ഹിറ്റുകളായി മാറി. ഇപ്പോൾ ഇരുവരും തങ്ങളുടെ വരാനിരിക്കുന്ന 'നെയ്മർ' എന്ന ചിത്രത്തിലൂടെ പാൻ-ഇന്ത്യൻ തലത്തിലേക്ക് മുന്നേറുകയാണ്.

മാത്യു തോമസ്, നസ്‌ലെൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'നെയ്മർ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പോണ്ടിച്ചേരിയിൽ പുരോഗമിക്കുകയാണ്. മാത്യു തോമസും നസ്‌ലെൻ കെ ഗഫൂറും അവതരിപ്പിക്കുന്ന വിദ്യാർത്ഥി കഥാപാത്രങ്ങളുടെ ജീവിതത്തെ കുറിച്ച് പറയുന്ന ഒരു സമ്പൂർണ്ണ എന്റർടെയ്‌നർ എന്ന നിലയിലാണ് ചിത്രം തയ്യാറാക്കപ്പെടുന്നത്. ഇരുവരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ബ്രസീൽ ഫുട്ബോൾ ഫാൻസ് ക്ലബിലെ അംഗങ്ങളാണെന്നും അതിനാലാണ് ‘നെയ്മർ’ എന്ന പേര് നൽകിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സൂപ്പർഹിറ്റ് ത്രില്ലർ ചിത്രമായ ‘ഓപ്പറേഷൻ ജാവ’യുടെ സഹസംവിധായകനായ സുധി മാഡിസൺ ആണ് ‘നെയ്മർ’ സംവിധാനം ചെയ്യുന്നത്. പോൾസൺ സ്‌കറിയ, ആദർശ് സുകുമാരൻ എന്നിവർക്കൊപ്പം സംവിധായകൻ തന്നെയാണ് 'നെയ്മറി'ന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആൽബി ഛായാഗ്രഹണവും, നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നത് ഷാൻ റഹ്മാനാണ്. വിഷ്ണു ഗോവിന്ദാണ് സൗണ്ട്വിഭാഗം കൈകാര്യം ചെയ്യുന്നത്.

Comment