അനൂപ് മേനോനും പത്മയും

News

അനൂപ് മേനോൻ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുകയും, പ്രധാന വേഷത്തിലെത്തുകയും ചെയ്യുന്ന 'പത്മ'യുടെ റിലീസ് തീയതി തീരുമാനമായി.

പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ എൻ.എം.ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്ന് ജൂലൈ 15'നാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിൽ 'പത്മ' എന്ന  ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരഭി ലക്ഷ്മിയാണ്. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് മേനോൻ തന്നെ നിർമ്മിക്കുന്ന ചിത്രത്തിൽ അനൂപിനെയും സുരഭിയെയും കൂടാതെ ശങ്കർ രാമകൃഷ്ണൻ, ശ്രുതി രജനീകാന്ത്, മാലാ പാർവ്വതി, മറീന മൈക്കിൾ, മുഹമ്മദ് ഫൈസൽ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം - മഹാദേവൻ തമ്പി, എഡിറ്റിങ് - സിയാൻ ശ്രീജിത്ത്

Comment