Info
മൗനിക എന്നത് സംവിധായകൻ ബാലു മഹേന്ദ്രയുടെ പത്നിയും തമിഴിലെ അഭിനേത്രിയുമായിരുന്നു. മൗനികയും മലയാള സിനിമയും തമ്മിലെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം യാത്ര എന്ന മലയാള സിനിമയിലുണ്ട്. യാത്രയിലെ വളരെ ഹിറ്റായ തന്നന്നം താനന്നം താളത്തിലാടി എന്ന ഗാനം ബസിലെ ആലപിക്കുന്ന ജോഡികളിലെ പെൺകുട്ടി മൗനികയാണ്. "ഉൻ കണ്ണിൽ നീർ വഴിന്താൽ" എന്ന ബാലു മഹേന്ദ്രയുടെ തന്നെ തമിഴ് സിനിമയിലൂടെയാണ് വിജയ രേഖ എന്ന മൗനിയുടെ തുടക്കം.
ഗാനരംഗത്ത് കൂടെയുള്ളത് മനോഹർ എന്ന താരവും. മനോഹർ ബാലതാരമായി മലയാള സിനിമകളിലും അഭിനയിച്ചിരുന്നു. ഭരതന്റെ "രതിനിർവ്വേദമെന്ന" ചിത്രത്തിൽ കൃഷ്ണചന്ദ്രനോടൊപ്പമിരിക്കുന്ന കണ്ണാടി വച്ച താരം ബാലതാരമായിരുന്ന മനോഹറാണ്.
മനോഹർ യാത്ര അല്ലാതെ ആനപ്പാച്ചൻ, നിദ്ര, കുയിലിനേത്തേടി, ഇണക്കിളിൽ എന്ന സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Relates to:
ബാലു മഹേന്ദ്ര
യാത്ര
മാസ്റ്റർ മനോഹർ