അനൂപ് സത്യനിലൂടെ ആ 'സ്‌പെഷ്യൽ' താരജോഡി വീണ്ടും ഒന്നിക്കുമോ?

News

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച താരജോഡികളിൽ ഒന്നാണ് മോഹൻലാലും ശോഭനയും. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ദേശീയ അവാർഡ് ജേതാക്കളായ ഇരുവരും ഉടൻ സ്‌ക്രീൻ പങ്കിടാൻ ഒരുങ്ങുകയാണ്. യുവസംവിധായകൻ അനൂപ് സത്യന്റെ വരാനിരിക്കുന്ന സംവിധാന സംരംഭത്തിൽ മോഹൻലാലും ശോഭനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

മോഹൻലാൽ-ശോഭന-അനൂപ് സത്യൻ കോമ്പിനേഷനിലെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടായേക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. 

2019-ൽ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവന്ന ശോഭന, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം തുല്യപ്രാധാന്യമുള്ള റോളിലാണ് അഭിനയിക്കുന്നത്.
 

Comment