കൊച്ചുണ്ണിയുടെ മുന്നിൽ നായികയോ അതോ പുരുഷ ഡ്യൂപ്പോ? ഒരു ശാസ്ത്രീയവിവരണം

Trivia

m3db യുടെ ഫെയ്സ്ബുക് പേജിൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ Saritha Sarin എന്ന സിനിമാപ്രേമി ഉയർത്തിയ ഒരു സംശയമായിരുന്നു ‘കായംകുളം കൊച്ചുണ്ണി‘ എന്ന സിനിമയിൽ നിവിൻ പോളി, നായിക പ്രിയ ആനന്ദിനു മുൻപിൽ അഭ്യാസമുറകൾ പരിശീലിക്കുന്ന സീനിൽ നായികയുടെ പുറകിൽ നിന്നും കാണിക്കുന്ന ഷോട്ടിൽ ശരിക്കും നായിക തന്നെയാണോ അതോ ഏതെങ്കിലും പുരുഷൻ, നായികയ്ക്ക് ഡ്യൂപ്പായി ആയി വന്നതാണോ എന്നുള്ളത്.

തുടർന്ന് ആ സീൻ ഷൂട്ട് ചെയ്യുമ്പോൾ സാക്ഷിയായിരുന്ന സിനിമയുടെ അസിസ്റ്റൻ്റ് ഡയറക്ടർ കൂടിയായ Deepulal Raghav, അത് നായിക തന്നെ ആയിരുന്നു എന്ന് വെളിപ്പെടുത്തുകയും ചെയ്തു.

എന്നാൽ പോലും, പലരിലും ആ സംശയം ബാക്കി നിൽക്കുകയാണ്. അത് മസിൽ ഒക്കെയുള്ള ഏതോ പുരുഷൻ ആണ് എന്നൊക്കെയാണ് സംശയങ്ങൾ പറയുന്നത്. എന്തായാലും അണിയറപ്രവർത്തകർ പറഞ്ഞത് വിശ്വസിക്കുമ്പോഴും ഒരിത്തിരി ശാസ്ത്രീയമായി (ഫോട്ടോഷോപ്പ് - അയിനാ) അന്വേഷണം കൂടി ആയാലോ എന്ന് ചിന്തിച്ചു.

പ്രസ്തുത സീനിനെ ഫോട്ടോഷോപ്പിൽ ഒന്ന് കളർ കറക്ഷൻ ചെയ്ത് മുൻവശത്ത് നിന്നുള്ള ചിത്രത്തിലേതിനു സമമായി ലൈറ്റിംഗും ഒക്കെ ഒന്ന് മാച്ച് ചെയ്ത് നോക്കി. ഞാൻ മനസിലാക്കിയിടത്തോളം, നായികയുടെ പിന്നിൽ നിന്നും ഉള്ള സീനിൽ ലൈറ്റിംഗ് കൃത്യമായ രീതിയിൽ വന്നില്ല എന്നുള്ളതും, തുടർന്ന് കളർ കറക്ഷൻ ടേബിളിലും ആ പ്രശ്നത്തെ കാര്യമായ രീതിയിൽ ശരിയാക്കിയെടുത്തില്ല എന്നതുമാവാം ഇങ്ങനെയൊരു പ്രശ്നം തോന്നാൻ കാരണമായത്.

മാത്രമല്ല, പ്രിയ ആനന്ദ് അങ്ങനെ കിടക്കുമ്പോൾ കാണുന്ന ആ ശരീരഘടന മുൻപിൽ നിന്നും പിന്നിൽ നിന്നും ഉള്ള സീനുകളിൽ ഒന്ന് പരിശോധിച്ചാൽ അത് ഒന്ന് തന്നെയാണെന്നും, ആ posture ൽ ഒരു വ്യത്യാസവും വന്നിട്ടില്ലാ എന്നും വ്യക്തമാണ്.

അതേ... അത് നായിക തന്നെ...! വിശ്വാസമായില്ലേ...!!??

Comment