അടൂർ ഗോപാലകൃഷ്ണൻ കോട്ടയത്തെ കെ. ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവച്ചു. നേരത്തെ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ സമരത്തെ തുടർന്ന് ഡയറക്ടർ ശങ്കർ മോഹൻ രാജി വച്ചിരുന്നു. ഏറെക്കാലമായി വിവാദത്തിൽ നിറഞ്ഞു നിൽക്കുകയായിരുന്നു ഈ ഇൻസ്റ്റിറ്റ്യൂട്ട്. ശങ്കർ മോഹൻ ജാതിവിവേചനം കാട്ടി എന്നതടക്കമുള്ള ആക്ഷേപങ്ങൾ വിദ്യാർത്ഥികൾ ഉന്നയിച്ചിരുന്നു. എന്നാൽ ഡയറക്ടർക്കനുകൂലമായ നിലപാടാണ് ചെയർമാനായ അടൂർ സ്വീകരിച്ചത്. ഇത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികൾ നടിമാരെ പോലെ വേഷം കെട്ടി വന്നു എന്ന അടൂരിന്റെ പരാമർശവും വിവാദത്തിനിടയാക്കി. ശങ്കർ മോഹനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകരും രാജിവച്ചു. ഈ സംഭവങ്ങൾക്കൊടുവിലാണ് അടൂരിന്റെ രാജി.
അതേസമയം, രാജിയിൽ നിന്ന് അടൂരിനെ പിന്തിരിപ്പിക്കാനുള്ള അനുനയ നീക്കവും സർക്കാർ നടത്തുന്നുണ്ട്. ഡയറക്ടർ സ്ഥാനത്ത് നിന്ന് ശങ്കർ മോഹൻ രാജിവച്ചതിന് പിന്നാലെ തന്നെ അടൂർ ഗോപാലകൃഷ്ണനും രാജിവയ്ക്കാൻ തീരുമാനിച്ചിരുന്നത്രെ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു