നിങ്ങളുടെ ശ്രദ്ധ അവർ അർഹിക്കുന്നു... Attention Please | സിനിമ റിവ്യൂ

Reviews

വ്യത്യസ്ഥത വേണം എന്ന് തുടരെ തുടരെ പറയുന്നവർക്ക് സധൈര്യം കാണാവുന്ന പടമാണ് ....
Attention Please.

സിനിമാപ്രേമികളായ ഒരു കൂട്ടം യുവാക്കളുടെ സിനിമാ നിർമ്മാണത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു സിനിമ ഇത്ര ആകർഷകമാകുമോ? സാധാരണമായ ഒരു  സിനിമ സംഭാഷണത്തിന്  നമ്മെ   വളരെ പെട്ടെന്ന് അസ്വസ്ഥതമാക്കാൻ കഴിയുമോ? ഈ രീതിയിൽ എല്ലാം  ചിന്തിക്കാൻ ഈ സിനിമ നിങ്ങളെ  പ്രേരിപ്പിക്കും എന്നു തന്നെ പറയേണ്ടി വരും.സംഭാഷണങ്ങളെ പൂർണ്ണമായും ആശ്രയിക്കുന്നുണ്ടെങ്കിലും, നൂതനമായ കഥപറച്ചിലും അത്യുഗ്രൻ  പ്രകടനങ്ങളും മൂലം ഒട്ടും വിരസതയില്ലാത്ത അനുഭവം സിനിമ സാധ്യമാക്കുന്നുണ്ട് .

ശ്രീജിത്ത് ബാബു & വിഷ്ണു ഗോവിന്ദൻ എന്നീ  നടൻമാരെ  പ്രത്യേകം തന്നെ അഭിനന്ദിക്കണം.. കാരണം അവരുടെ   പ്രകടനങ്ങൾ  അതി ഗംഭീരമാണ്, അതാണ് ഈ സിനിമയുടെ പ്രധാന ആകർഷണവും.കൂടയുള്ള മറ്റുള്ള അഭിനേതാക്കളും ഒട്ടും മോശമല്ല അവരും അവരുടെ ഭാഗങ്ങൾ ഉഗ്രനാക്കിയിട്ടുമുണ്ട്. ഇവരുടെയെല്ലാം അഭിനയ പ്രകടനങ്ങൾ തന്നെയാണ് ഈ സിനിമയുടെ ശക്തി.
സിനിമയിൽ ഒരു അവസരം കിട്ടാതെ  നിരാശനായ തിരക്കഥാകൃത്ത്, വിഷ്ണുവിന്റെ ഹരി എന്ന കഥാപാത്രമാണ് അറ്റൻഷൻ പ്ലീസ് എന്ന സിനിമയുടെ ആത്മാവ്.

ഹരിയുടെ മനസ്സിൽ  സ്വന്തമായി  കഥകളുടെ ഒരു വലിയ സംഭരണിയുണ്ട്, അവയെല്ലാം സ്‌ക്രീനിൽ സജീവമാകാൻ ആണ് അവൻ്റെ ജീവതം അവൻ മുൻപോട്ടു കൊണ്ടു പോകുന്നത്.സെൻസർഷിപ്പ് / കറക്ട്നസ്സുകൾ ബാധിച്ച എല്ലാ കലാകാരന്മാരെയും
പ്രതിരൂപമാവുന്ന ഹരി....മറ്റൊരാളുടെ ശൈലിക്ക് പകരം ഒറിജിനൽ ശൈലിക്കായി കൊതിക്കുന്ന ഓരോ ചലച്ചിത്രകാരൻ്റെയും പ്രതിരൂപമാവുന്നു ഹരി....ജാതി പക്ഷപാതത്താൽ പരിമിതപ്പെടുത്തിയിരിക്കുന്ന എല്ലാ കലാകാരന്മാരുടെയും
പ്രതിരൂപമാവുന്നു ഹരി....തെറ്റിദ്ധരിക്കപ്പെട്ട എല്ലാ കലാകാരന്മാരെയും പ്രതിരൂപമാവുന്നു ഹരി....തങ്ങളുടെ സൃഷ്ടി അസ്വാഭാവികമാണെന്ന് പറയപ്പെടുന്ന എല്ലാ ചലച്ചിത്ര പ്രവർത്തകരുടെയും പ്രതിരൂപമാവുന്ന ഹരി....
നിറമോ ശരീരപ്രകൃതിയോ കാരണം പ്രശ്നങ്ങൾ നേരിട്ട എല്ലാ ചലച്ചിത്രകാരന്മാരെടെയും പ്രതിരൂപമാവുന്ന ഹരി.....

പല ചോദ്യങ്ങളും ഉന്നയിച്ച് നിങ്ങളെ ഞെട്ടിച്ച് നിങ്ങളുടെ Attention തേടുന്ന ചിത്രം....!

മറ്റനേകം കാര്യങ്ങൾക്കൊപ്പം, യഥാർത്ഥ ജീവിതത്തിൽ കലയുടെ സ്വാധീനത്തെ അഭിസംബോധന ചെയ്യാൻ മറക്കാത്ത ചിത്രം കൂടിയാണ് ഈ Attention Please

നിങ്ങളുടെ സിനിമാ കാഴ്ച ഈ ടീം അർഹിക്കുന്നുണ്ട്...

 

 

Comment